ഗോൾവേയിൽ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്; നിർത്താതെ പോയ കാർ തേടി ഗാർഡ

ഗോള്‍വേയില്‍ ഞായറാഴ്ച രാത്രി കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെപ്പറ്റി വിവരങ്ങള്‍ നല്‍കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Furbo-യ്ക്കും Spiddal-നും ഇടയില്‍ രാത്രി 8.30-ഓടെ കാല്‍നടയാത്രക്കാരനായ ഒരു പുരുഷനെ കാര്‍ ഇടിക്കുകയായിരുന്നു. 40-ലേറെ പ്രായമുള്ള ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ NUIG Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് സാക്ഷിയായവരോ, നിര്‍ത്താതെ പോയ വാഹനത്തെയും, ഡ്രൈവറെയും പറ്റി വിവരങ്ങള്‍ വല്ലതും ഉള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഞായറാഴ്ച രാത്രി 8 മണിക്കും 9 മണിക്കും ഇടയില്‍, Furbo-Spiddal R336 റോഡിലൂടെ … Read more