ചെറിയ നിക്ഷേപം, വമ്പൻ ലാഭം; അയർലണ്ടിൽ നിക്ഷേപ തട്ടിപ്പിൽ ജനങ്ങൾക്ക് നഷ്ടം 25 മില്യൺ!

അയര്‍ലണ്ടില്‍ നിക്ഷേപ തട്ടിപ്പ് കുതിച്ചുയര്‍ന്നു. പോയ വര്‍ഷം 25 മില്യണ്‍ യൂറോയാണ് ഇത്തരം വ്യാജപദ്ധതികള്‍ വഴി തട്ടിപ്പുകാര്‍ അയര്‍ലണ്ടുകാരില്‍ നിന്നും അടിച്ചെടുത്തത്. 2023-ല്‍ നിക്ഷേപ തട്ടിപ്പുകള്‍ വഴി 25,360,000 യൂറോ തട്ടിപ്പുകാര്‍ കവര്‍ന്നതായാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ട്. 2021-ല്‍ ഇത് 14 മില്യണ്‍ യൂറോയും, 2022-ല്‍ ഇത് 11.5 മില്യണ്‍ യൂറോയും ആയിരുന്നു. ഒപ്പം ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസത്തിനിടെ 55 പേരാണ് തങ്ങള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ … Read more

അയർലണ്ടിൽ കമ്പനി ജോലിക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ; തട്ടിപ്പ് രീതി ഇങ്ങനെ…

അയര്‍ലണ്ടില്‍ കമ്പനികളിലെ ജോലിക്കാരെയും, ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വരുന്ന തട്ടിപ്പ് ഇമെയിലുകളെ പറ്റി മുന്നറിയിപ്പുമായി ഗാര്‍ഡ. കമ്പനിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനത്തിന്റെ പേരിലാണ് ഇത്തരം വ്യാജ ഇമെയിലുകള്‍ വരുന്നത്. ഏതെങ്കിലും പര്‍ച്ചേയ്‌സിന്റെ ഇന്‍വോയിസ് അയച്ച ശേഷം, തങ്ങള്‍ ഈയിടെ ബാങ്ക് മാറിയതിനാല്‍ പണം തങ്ങളുടെ പുതിയ അക്കൗണ്ടിലേയ്ക്ക് അയയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ പൊതുവെ ആവശ്യപ്പെടുന്നത്. Business Email Compromise (BEC) തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. യഥാര്‍ത്ഥ കമ്പനിയില്‍ നിന്നോ, സ്ഥാപനത്തില്‍ നിന്നോ ആണ് മെയില്‍ വന്നിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് … Read more

അയർലണ്ടിലെ താമസസൗകര്യം: തട്ടിപ്പിന് ഇരകളാകുന്നത് ഏറെയും ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർഥികൾ

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ വാടകയുടെ പേരില്‍ നേരിടുന്നത് കൊടിയ ദുരിതം. Irish Council of International Students (ICOS) ഈയിടെ നടത്തിയ ഒരു സര്‍വേയില്‍, 13% വിദ്യാര്‍ത്ഥികളും ഏതെങ്കിലും തരത്തിലുള്ള വാടക തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കുന്നു. ഭവനപ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടില്‍, ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന’ വീട്ടുടമകളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. താമസവുമായി ബന്ധപ്പെട്ട് ICOS നടത്തിയ സര്‍വേയില്‍, അയര്‍ലണ്ടിലെ 819 വിദേശവിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതില്‍ വാടക തട്ടിപ്പിന് ഇരയായവരില്‍ വെറും 11% പേര്‍ മാത്രമാണ് ഇക്കാര്യം … Read more

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകൾ 2 യൂറോയ്ക്ക് വിറ്റ് ഒഴിവാക്കുന്നു?

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകളും, അതിൽ അടങ്ങിയിരിക്കുന്ന സാധനങ്ങളും വെറും 2 യൂറോ നിരക്കിൽ വിറ്റ് ഒഴിവാക്കുന്നു! വാർത്ത കേട്ടയുടൻ എയർപോർട്ടിലേക്ക് ഓടാൻ വരട്ടെ- നല്ല ഒന്നാന്തരം വ്യാജ വാർത്തയാണ് ഇതെന്ന് സ്ഥിരീകരിച്ച് എയർപോർട്ട് അധികൃതർ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് കുറച്ചു ദിവസങ്ങളായി ഇത്തരം ഒരു വ്യാജ വാർത്ത പരക്കുന്നത്. വിമാനത്തിൽ യാത്ര ചെയ്തവർ ക്ലെയിം ചെയ്യാതെ പോയ ബാഗുകളും, അവയിലെ ഇലക്ട്രോണിക്‌സ് അടക്കമുള്ള സാധനങ്ങളും എയർപോർട്ടിലെ സ്ഥലം ലാഭിക്കുന്നതിനായി വെറും … Read more

തട്ടിപ്പ് കോളുകൾ പെരുകുന്നു; അയർലണ്ടിൽ ഓരോ വർഷവും നഷ്ടമാകുന്നത് 300 മില്യൺ യൂറോ

അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 300 മില്യണ്‍ യൂറോയോളം ഫോണില്‍ വരുന്ന തട്ടിപ്പ് കോളുകള്‍, മെസ്സേജുകള്‍ എന്നിവ വഴി ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും നഷ്ടമാകുന്നു. രാജ്യത്തെ ടെലികോം റെഗുലേറ്ററായ ComReg-ന്റെ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ ഉള്ള കോളുകളുടേയും മെസ്സേജുകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിരവധി ഫോണ്‍ ഉപയോക്താക്കളാണ് ഇത്തരത്തില്‍ ഉള്ള പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വര്‍ഷത്തില്‍ 365,000 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ശരാശരി 1000-ഓളം തട്ടിപ്പുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 5,000-ഓളം ബിസിനസ്സ് സ്ഥാപനങ്ങള്‍ ആണ് … Read more

ടോൾ ചാർജിന്റെ പേരിൽ അയർലണ്ടിൽ മെസേജ് തട്ടിപ്പ്; തട്ടിപ്പിൽ കുടുങ്ങിയവരിൽ മലയാളികളും

മോട്ടോര്‍വേ ഓപ്പറേറ്ററായ eFlow-യുെ പേരില്‍ തട്ടിപ്പ് മെസേജുകള്‍ അയയ്ക്കുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ പതിവാകുന്നു. മലയാളികള്‍ അടക്കം ഒട്ടേറെപ്പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത്. ടോള്‍ ചാര്‍ജ്ജ് ഡ്യൂ ആണ് എന്ന് പറഞ്ഞുകൊണ്ട് eFlow-യുടെ പേരിലാണ് മിക്കവര്‍ക്കും മെസേജ് ലഭിക്കുന്നത്. ഇതിന് പുറമെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും തട്ടിപ്പുകാര്‍ മെസേജ് അയയ്ക്കുന്നുണ്ട്. അതേസമയം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വ്യക്തിവിവരങ്ങളും, ബാങ്ക് വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും, പണം നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം തട്ടിപ്പ് മെസേജുകള്‍ … Read more

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കണ്ടുവെന്ന് കാട്ടി ഗാർഡയിൽ നിന്നും വരുന്ന ഇമെയിലുകൾ വ്യാജമെന്ന് മുന്നറിയിപ്പ്

നിങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീലദൃശ്യങ്ങള്‍ കണ്ടു എന്നറിയിച്ചുകൊണ്ട് ഗാര്‍ഡയുടെ പേരില്‍ വരുന്ന ഇമെയിലുകള്‍ തട്ടിപ്പെന്ന് An Garda Siochana. ഇത്തരത്തിലൊരു ഇമെയില്‍ ഈയിടെ ഒരു സ്ത്രീക്ക് ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിവായത്. Dooradoyle-ല്‍ താമസിക്കുന്ന 60-ലേറെ പ്രായമുള്ള ഒരു സ്ത്രീക്കാണ് An Garda Siochana-യില്‍ നിന്നെന്ന പേരില്‍ ഇത്തരത്തില്‍ ഒരു ഇമെയില്‍ ലഭിച്ചത്. മെയിലിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡിഎഫ് ഫയലില്‍, താങ്കള്‍ ചൈല്‍ഡ് പോണോഗ്രാഫി കണ്ടുവെന്നും, കേസന്വേഷണം നടക്കുകയാണെന്നുമാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഇത്തരം മെയില്‍ ഗാര്‍ഡയില്‍ നിന്നല്ലെന്നും, ഇതിനോട് … Read more

അയർലണ്ടിൽ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ ‘sextortion’ തട്ടിപ്പ്; മുന്നറിയിപ്പുമായി ഗാർഡ

അയര്‍ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ ‘sextortion’ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗാര്‍ഡ. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കണമെന്നും, ഇത്തരം സംഭവങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനായി അവരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും ഗാര്‍ഡ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്ന തട്ടിപ്പുകാര്‍ കുറച്ച് പരിചയം ആയിക്കഴിഞ്ഞാല്‍ സ്വകാര്യ ഫോട്ടോകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അവരെ വിശ്വാസത്തിലെടുത്ത് ഫോട്ടോ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതാണ് ‘sextortion’ എന്ന ഈ തട്ടിപ്പ് … Read more

ഈസ്റ്ററിന് കാഡ്ബറിയുടെ വക ഒരു കുട്ട ചോക്ലേറ്റ് ഫ്രീ; മെസേജ് വ്യാജമെന്ന് കമ്പനി

വരുന്ന ഈസ്റ്ററിന് കാഡ്ബറിയില്‍ (Cadbury) നിന്നും ഒരു കുട്ട ചോക്കലേറ്റുകള്‍ ഫ്രീയായി ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന മെസേജുകള്‍ വ്യാജമെന്ന് കമ്പനി. സോഷ്യല്‍ മീഡിയയിലാണ് ഇത് സംബന്ധിച്ചുള്ള മെസേജുകള്‍ പ്രചരിക്കുന്നതെന്നും, കമ്പനി അത്തരം ഓഫറുകളൊന്നും നല്‍കുന്നില്ലെന്നും കാഡ്ബറി വ്യക്തമാക്കി. ഫ്രീയായി ചോക്കലേറ്റ് ലഭിക്കാനായി ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുന്ന തരത്തിലാണ് മെസേജ്. ഇതില്‍ ക്ലിക്ക് ചെയ്യരുതെന്നും, പ്രശ്‌നം പരിഹരിക്കാനായി തങ്ങള്‍ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യു.കെയിലും സമാനമായ ഒരു വ്യാജസന്ദേശം പ്രചരിക്കുന്നതിനെത്തുടര്‍ന്ന് പൊലീസ് പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. … Read more

മൊബൈൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ കോളുകൾക്കും മെസേജുകൾക്കും തടയിടാൻ പുതിയ നീക്കവുമായി അയർലണ്ടിലെ ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്

അയര്‍ലണ്ടിലെ മൊബൈല്‍ ഉപയോക്താക്കളുടെ ഫോണിലേയ്ക്ക് വ്യാജ കോളുകളും, വ്യാജ സന്ദേശങ്ങളും വരുന്നതിന് തടയിടാന്‍ പുതിയ നീക്കവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ഇത്തരം സന്ദേശങ്ങള്‍ പലരുടെയും പണം നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണവുമായി Commission for Communications Regulation (ComReg) രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക ദൗത്യസംഘത്തെ വകുപ്പ് കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഈ ദൗത്യസംഘത്തില്‍ ഒരു ചെയര്‍പേഴ്‌സണും, സെക്രട്ടറിയേറ്റും ഉണ്ടാകും. ഇവര്‍ ഓരോ മാസവും അയര്‍ലണ്ടിലെ ടെലികോം വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് … Read more