നിയന്ത്രണാതീതമായ തിരക്ക്: ആശുപത്രിയിൽ പോകാൻ ആളുകൾ ഭയക്കുന്നു; അടുത്ത വർഷത്തോടെ 2,200 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് HSE

രോഗികളുടെ തിക്കും തിരക്കും കാരണം University Hospital Limerick (UHL)-ല്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായി വിമര്‍ശനം. ഹോസ്പിറ്റല്‍ കാംപെയിനറായ മേരി മക്മഹോനാണ് UHL-ലെ ഭീതിജനകമായ അവസ്ഥ, RTE Radio-യുടെ Morning Ireland പരിപാടിയില്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രിയിലെ അടിയന്തരവിഭാഗത്തില്‍ വര്‍ഷങ്ങളായി രോഗികളുടെ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുകയാണെന്നും, ഇതിനെപ്പറ്റി ആരോഗ്യമന്ത്രി, HSE, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെല്ലാം അറിവുണ്ടായിട്ടും, ഈ സ്ഥിതി തുടരുകയാണെന്നും മേരി മക്മഹോന്‍ വിമര്‍ശനമുയര്‍ത്തി. തന്റെ ഭര്‍ത്താവ് 2018-ല്‍ UHL-ല്‍ ചികിത്സ തേടാനെത്തി ട്രോളിയില്‍ കിടന്നാണ് മരിച്ചതെന്നും അവര്‍ … Read more

University Hospital Limerick-ൽ 111 രോഗികൾ ട്രോളികളിൽ; അടിയന്തര നിയമനത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

University Hospital Limerick-ല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധസംഘത്തെ ഉടന്‍ നിയമിക്കാന്‍ HSE-ക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 111 രോഗികള്‍ നിലവില്‍ ട്രോളികളിലാണ് കഴിയുന്നത്. സ്ഥിതി ആശങ്കാജനകമാണെന്ന് പറഞ്ഞ മന്ത്രി സ്റ്റീഫന്‍ ഡോനലി, ഉടന്‍ നടപടിയെടുക്കാന്‍ HSE-ക്ക് നിര്‍ദ്ദേശം നല്‍കി. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞയാഴ്ച 649 രോഗികളാണ് വരാന്തയിലെ ട്രോളികളിലും, അത്യാഹിതവിഭാഗത്തിലും, വാര്‍ഡുകളിലുമായി ചികിത്സ തേടിയത്. അതേസമയം വാരാന്ത്യത്തില്‍ എത്ര പേരെ ട്രോളികളില്‍ … Read more