അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിച്ചു;. രാജ്യത്തെ ജനസംഖ്യ 5.2 ദശലക്ഷം ആയി ഉയർന്നു

16 വര്‍ഷത്തിനിടെ അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 141,000-ല്‍ അധികം പേരാണ് മെച്ചപ്പെട്ട ജീവിതം തേടി അയര്‍ലണ്ടിലെത്തിയത്. ഇതില്‍ 42,000 പേര്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത് എത്തിയവരുമാണ്. രാജ്യത്തേയ്ക്ക് കഴിഞ്ഞ 12 മാസത്തിനിടെ കുടിയേറിയവരില്‍ 29,600 പേര്‍ പുറംരാജ്യങ്ങളിലെ താമസം മതിയാക്കി സ്വരാജ്യത്തേയ്ക്ക് തിരികെയെത്തിയ ഐറിഷ് … Read more

ഈ യുദ്ധം റഷ്യ തോൽക്കണം, ഉക്രെയിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അയർലണ്ട്

എത്രകാലം നീണ്ടാലും ഉക്രെയിന് പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് വരദ്കര്‍ നിലപാട് വ്യക്തമാക്കിയത്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളും, ക്രൂരതകളും നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വരദ്കര്‍ കീവില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് പത്രസമ്മേളനത്തില്‍ വരദ്കര്‍ പറഞ്ഞു. റഷ്യയെ ജയിക്കാന്‍ … Read more

ഡബ്ലിനിൽ ഉക്രെയിൻ നടന് നേരെ ആക്രമണം

ഡബ്ലിനില്‍ ഉക്രെയിന്‍കാരനായ നടന് നേരെ ആക്രമണം. ശനിയാഴ്ചയാണ് Eden Quay-യിലുള്ള Abbey Theatre-ന് സമീപം വച്ച് നാടക നടനായ Oleksandr Hrekov-ന് നേരെ ആക്രമണമുണ്ടായത്. Brian Friel-ന്റെ Translations എന്ന നാടകത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ ഒരു നാടക കമ്പനിയാണ് Translations അവതരിപ്പിക്കുന്നത്. നാടകത്തിന്റെ അവസാനപ്രദര്‍ശനം കഴിഞ്ഞ ശേഷമാണ് പ്രകോപനങ്ങളൊന്നുമില്ലാതെ Hrekov-ന് നേരെ ആക്രമണമുണ്ടായത്. സാരമായ പരിക്കുകളോടെ Mater Hospital-ല്‍ എത്തിച്ച അദ്ദേഹത്തിന് തുന്നിക്കെട്ടല്‍ വേണ്ടിവന്നു. നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തില്‍ … Read more

അയർലണ്ടിൽ ഇതുവരെ എത്തിയത് 33,000-ലേറെ ഉക്രെയിൻ അഭയാർത്ഥികൾ; ഏറ്റവുമധികം പേർ എത്തിയത് നോർത്ത് ഇന്നർ സിറ്റി ഡബ്ലിനിൽ

റഷ്യ ഉക്രെയിനിനെ ആക്രമിക്കാന്‍ ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുവരെയായി 33,151 ഉക്രെയിന്‍കാര്‍ അഭയം പ്രാപിച്ചതായി Central Statistics Office (CSO). മെയ് 22 വരെയുള്ള കണക്കാണിത്. 20-ഉം അതിന് മുകളിലും പ്രായമുള്ള സ്ത്രീകളാണ് ഇതില്‍ 48% പേരും. 0 മുതല്‍ 19 വരെ പ്രായക്കാരായ 38% പേര്‍ ഉണ്ട്. Temporary Protection Directive പ്രകാരം ഉക്രെയിന്‍കാര്‍ക്ക് public service (PPS) നമ്പറുകള്‍ നല്‍കിയത് അടിസ്ഥാനമാക്കിയാണ് അഭയാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. കുട്ടികളുമായി എത്തിയ സിംഗിള്‍ പാരന്റ് എന്ന വിഭാഗത്തിലാണ് … Read more

അയർലണ്ടിൽ ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് 400 യൂറോ ധനസഹായം; പദ്ധതിക്ക് അംഗീകാരം

അയർലണ്ടിൽ ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് മാസം 400 യൂറോ വീതം ധനസഹായം നൽകുന്ന പദ്ധതിക്ക് ഇന്നലെ വൈകിട്ട് ചേർന്ന മന്ത്രിസഭാ ഉപസമിതി അംഗീകാരം നൽകി. ഇനി ഇന്ന് ചേരുന്ന മന്ത്രിസഭയിൽ ഇക്കാര്യം ചർച്ചാ വിഷയമാകും. ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന എല്ലാ വീട്ടുകാർക്കും റെക്കഗ്നിഷൻ പേയ്മെന്റ് ആയി 400 യൂറോ നൽകുന്ന തരത്തിലാണ് പദ്ധതി. വീടുകളുടെ വലിപ്പം ഇവിടെ മാനദണ്ഡമല്ല. അതേസമയം ഇത് സംബന്ധിച്ച് പ്രത്യേക നിയമം പാസാക്കേണ്ടതുണ്ടെന്നും, പേയ്മെന്റ് നിലവിൽ വരാൻ ഏതാനും മാസത്തെ കാലതാമസം … Read more

98-കാരിയായ മുത്തശ്ശിയേയും, 70-കാരിയായ അമ്മയെയും ഉക്രെയിനിൽ നിന്നും രക്ഷിക്കണം; Meath-ൽ നിന്നും യാത്ര തിരിച്ച് സ്ത്രീയും കുടുംബവും

യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉക്രെയിനില്‍ നിന്നും തന്റെ 70-കാരിയായ തന്റെ അമ്മയെയും, 98-കാരിയായ മുത്തശ്ശിയെയും രക്ഷപ്പെടുത്താനായി യാത്ര തിരിച്ച് Meath സ്വദേശിയായ സ്ത്രീ. Meath-ലെ Trim-ല്‍ താമസിക്കുന്ന Luba Healy ആണ് തന്റെ ഭര്‍ത്താവ് Eugene-നും, 13-കാരനായ മകന്‍ Frances-നുമൊപ്പം ഈ ലക്ഷ്യവുമായി ശനിയാഴ്ച യാത്ര തിരിച്ചിരിക്കുന്നത്. 22 വര്‍ഷം മുമ്പാണ് Luba, Trim-ലേയ്ക്ക് കുടിയേറ്റിപ്പാര്‍ത്തത്. പോളണ്ടിന്റെ അതിര്‍ത്തിയിലെ അപകടകരമായ യാത്രയാണ് ഇവരെ കാത്തിരിക്കുന്നത്. ഉക്രെയിന്‍കാരനായ ഡ്രൈവര്‍ 18-നും 65-നും ഇടയില്‍ പ്രായമുള്ള ആളായതിനാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. … Read more

ഉക്രെയിൻ അഭയാർത്ഥികൾക്ക് അയർലണ്ടിൽ വാഗ്ദാനം ചെയ്ത പകുതിയിലേറെ വീടുകളും ലഭ്യമായില്ല; പുനഃരധിവസിപ്പിക്കുന്നതിൽ പ്രതിസന്ധി

അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്ത താമസസ്ഥലങ്ങളില്‍ പകുതി എണ്ണവും ലഭ്യമായില്ലെന്ന് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 24,500 അഭയാര്‍ത്ഥികളെയാണ് അയര്‍ലണ്ട് സ്വീകരിച്ചത്. മെയ് അവസാനത്തോടെ ഇത് 33,000 ആയി ഉയരുമെന്നാണ് കരുതുന്നത്. എല്ലാവരെയും പുനഃരധിവസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, ഇത്തരത്തില്‍ വാഗ്ദാനം ചെയ്ത 54% വീടുകളും ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഐറിഷ് റെഡ്‌ക്രോസിന്റെ കണക്ക് പ്രകാരം, ഇവിടെ താമസം വാഗ്ദാനം ചെയ്ത 24,000 പേരെ സംഘടന ബന്ധപ്പെടുകയും, എന്നാല്‍ വീടുകള്‍ നല്‍കാമെന്ന് … Read more

അയർലണ്ടിനോടും ഇടഞ്ഞ് റഷ്യ; മോസ്കോയിലെ രണ്ട് ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കെതിരെ നിലപാട് കൈക്കൊണ്ട അയര്‍ലണ്ടിന് തിരിച്ചടി നല്‍കി റഷ്യ. മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യമന്ത്രി Simon Coveney വെളിപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് എംബസി അംബാസഡര്‍ക്ക് നോട്ടീസ് ലഭിച്ചത്. റഷ്യയുടെ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ലെന്ന് Coveney പ്രതികരിച്ചു. നയതന്ത്രതലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യാതൊരു നിലപാടും മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ലെന്നും … Read more