പലസ്തീനിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പിന്തുണയറിയിച്ച് ഡബ്ലിനിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

ഗാസയില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന പലസ്തീനി ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പിന്തുണയറിയിച്ച് ഡബ്ലിനിലെ ഇസ്രായേലി എംബസിക്ക് മുമ്പില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെയാണ് ചെറിയൊരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയിലെ ആരോഗ്യമേഖല തകര്‍പ്പെടുകയാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ഡബ്ലിനിലെ ജനറല്‍ പ്രാക്ടീഷണറായ ഡോ. ഏഞ്ചല സ്‌കൂസ് പറഞ്ഞു. ഇവര്‍ക്കൊപ്പം എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ്, ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, പെയിന്‍ സ്‌പെഷലിസ്റ്റ് മുതലായവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗാസയിലെ ദി നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് … Read more

ഇസ്രായേൽ-പലസ്തീൻ യുദ്ധം: ചോര ചിന്തിത്തുടങ്ങിയിട്ട് 100 നാൾ

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിവസം. പ്രതിരോധിക്കാന്‍ സാധിക്കാതെ പലസ്തീന്‍ ജനത കിതയ്ക്കുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഗാസയിലെ സായുധപോരാളികളായ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ അതിശക്തമായ യുദ്ധമാരംഭിച്ചത്. ഇതുവരെ 23,843 പലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 60,317 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ മാത്രം 135 പേരാണ് ഗാസയില്‍ ജീവനറ്റ് വീണത്. യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും, വടക്കന്‍ ഗാസയില്‍ … Read more

ഡബ്ലിനിലും കോർക്കിലും നൂറുകണക്കിന് പേർ പങ്കെടുത്ത പലസ്തീൻ അനുകൂല പ്രകടനം; യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിനിലും കോര്‍ക്കിലും നൂറുകണക്കിന് ആളുകളുടെ പ്രതിഷേധ പ്രകടനം. ശനിയാഴ്ചയാണ് തലസ്ഥാന നഗരിയിലെ Spire-ല്‍ ഒത്തുകൂടിയ പ്രക്ഷോഭകര്‍ Ballsbridge-ലെ യുഎസ് എംബസിയിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. ഇസ്രായേലിന് യുഎസ് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. കോര്‍ക്കില്‍ കോര്‍ക്ക് പലസ്തീന്‍ സോളിഡാരിറ്റി കാംപെയിന്റെ (CPSC) നേതൃത്വത്തിലാണ് 1,000-ഓളം പേര്‍ പങ്കെടുത്ത റാലി നടന്നത്. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ പത്താമത്തെ റാലിയായിരുന്നു ഇത്. ഗാസയില്‍ ഇസ്രായേല്‍ … Read more

ഹമാസ് ബന്ദിയാക്കിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ എമിലിയെ (9) മോചിപ്പിച്ചു

ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 9 വയസുകാരിയായ മകളെ വിട്ടയച്ചു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ റെയ്ഡിനിടെ എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, കുട്ടിയെ ഹമാസ് ബന്ദിയാക്കിയിരിക്കാമെന്ന് പിന്നീട് സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഐറിഷുകാരനായ പിതാവ് ടോം ഹാന്‍ഡ് അടക്കമുള്ള ബന്ധുക്കള്‍, എമിലിയെ മോചിപ്പിക്കണമെന്ന് ഹമാസിനോട് അപേക്ഷിക്കുകയും, എമിലിയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഐറിഷ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലുമായി ഹമാസ് അംഗീകരിച്ച … Read more

കൊല്ലപ്പെട്ടെന്ന് കരുതിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ ഹമാസിന്റെ പിടിയിലെന്ന് സംശയം; രക്ഷിക്കാൻ ശ്രമങ്ങളാരംഭിച്ചു

ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകളെ ഹമാസ് ബന്ദിയാക്കിയിരിക്കുന്നതായി സംശയം. എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടി നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, കഴിഞ്ഞ ദിവസമാണ് എമിലി ജീവനോടെയിരിക്കുന്നതായും, അമിലി അടക്കം ഏതാനും കുട്ടികളെ ഹമാസ് ഗാസ സ്ട്രിപ്പില്‍ ബന്ദികളാക്കിയിരിക്കുന്നതായും സംശയം ബലപ്പെട്ടത്. ഇസ്രായേലിലെ Kibbutz Be’eri-ല്‍ ഹമാസ് നടത്തിയ റെയ്ഡിനിടെയാണ് ഒക്ടോബര്‍ 7-ന് എമിലിയെ കാണാതാകുന്നത്. എമിലിയുടെ പിതാവായ തോമസ് ഹാന്‍ഡ് ഡബ്ലിന്‍ സ്വദേശിയായതിനാല്‍, എമിലിക്ക് ഐറിഷ്, ഇസ്രായേലി ഇരട്ട പൗരത്വമാണുള്ളത്. ഇസ്രായേല്‍ … Read more

അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിച്ചു;. രാജ്യത്തെ ജനസംഖ്യ 5.2 ദശലക്ഷം ആയി ഉയർന്നു

16 വര്‍ഷത്തിനിടെ അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 141,000-ല്‍ അധികം പേരാണ് മെച്ചപ്പെട്ട ജീവിതം തേടി അയര്‍ലണ്ടിലെത്തിയത്. ഇതില്‍ 42,000 പേര്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത് എത്തിയവരുമാണ്. രാജ്യത്തേയ്ക്ക് കഴിഞ്ഞ 12 മാസത്തിനിടെ കുടിയേറിയവരില്‍ 29,600 പേര്‍ പുറംരാജ്യങ്ങളിലെ താമസം മതിയാക്കി സ്വരാജ്യത്തേയ്ക്ക് തിരികെയെത്തിയ ഐറിഷ് … Read more

അയർലണ്ടിൽ ഇതുവരെ എത്തിയത് 33,000-ലേറെ ഉക്രെയിൻ അഭയാർത്ഥികൾ; ഏറ്റവുമധികം പേർ എത്തിയത് നോർത്ത് ഇന്നർ സിറ്റി ഡബ്ലിനിൽ

റഷ്യ ഉക്രെയിനിനെ ആക്രമിക്കാന്‍ ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുവരെയായി 33,151 ഉക്രെയിന്‍കാര്‍ അഭയം പ്രാപിച്ചതായി Central Statistics Office (CSO). മെയ് 22 വരെയുള്ള കണക്കാണിത്. 20-ഉം അതിന് മുകളിലും പ്രായമുള്ള സ്ത്രീകളാണ് ഇതില്‍ 48% പേരും. 0 മുതല്‍ 19 വരെ പ്രായക്കാരായ 38% പേര്‍ ഉണ്ട്. Temporary Protection Directive പ്രകാരം ഉക്രെയിന്‍കാര്‍ക്ക് public service (PPS) നമ്പറുകള്‍ നല്‍കിയത് അടിസ്ഥാനമാക്കിയാണ് അഭയാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. കുട്ടികളുമായി എത്തിയ സിംഗിള്‍ പാരന്റ് എന്ന വിഭാഗത്തിലാണ് … Read more

അയർലണ്ടിൽ ഉക്രെയിൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് 400 യൂറോ സഹായധനം നൽകുന്ന പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികളെ പുനഃരധിവസിപ്പിക്കാനായി വീട്ടില്‍ സൗകര്യം ചെയ്തുനല്‍കുന്നവര്‍ക്ക് മാസം 400 യൂറോ സഹായധനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുമ്പോഴുണ്ടാകുന്ന വിവിധങ്ങളായ ചെലവുകള്‍ ഉദ്ദേശിച്ചാണ് ഈ സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാമെന്ന് വ്ഗാദാനം ചെയ്ത പകുതിയിലേറെ പേരും വാക്ക് പാലിച്ചില്ലെന്ന് ഐറിഷ് റെഡ് ക്രോസ് സംഘടന നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാഗ്ദാനം നല്‍കിയ 16% പേര്‍ പിന്നീട് വാക്ക് മാറ്റിയപ്പോള്‍, 38% പേരെ ഫോണിലോ മറ്റോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് റെഡ് ക്രോസ് … Read more