ജര്‍മനി : ഫ്രാന്‍സിലെ പര്‍വ്വതനിരകളിലേക്ക് വിമാനം ഇടിച്ചിറക്കി വന്‍ ദുരന്തം സൃഷ്ടിച്ച ജര്‍മന്‍ വിങിലെ പൈലറ്റ് മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടയില്‍ 41 ഡോക്ടര്‍മാരെ സമീപിച്ചിരുന്നതായി പാരിസ്ിലെ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ടു 200 ലധികം ആളുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാണ് അവിടെ സംഭവിച്ചതെന്നും പ്രോസിക്യൂട്ടര്‍ ബ്രിസ് റോബിന്‍സ് വ്യക്തമാക്കി. ദുരന്തത്തിനു കാരണക്കാരനായ വ്യക്തി കൊല്ലപ്പെട്ടതിനാല്‍ ഇതു സംബന്ധിച്ചു ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോടതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 24 നായിരുന്നു ലോകത്തെ തന്നെ നടുക്കിയ വിമാന അപകടം ഉണ്ടായത്. സഹപൈലറ്റായിരുന്ന ആന്‍ഡേഴ്സ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പര്‍വ്വത നിരകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
പൈലറ്റ് മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നതായും സൈക്കോസിസ് മൂലം കാഴ്ച നഷ്ടമാകുന്നതിനെ തുടര്‍ന്ന് അദ്ദേഹം കവിഞ്ഞ അഞ്ചു വര്‍ഷത്തിനിടില്‍ സമീപിച്ചത് 41 ഡോക്ടര്‍മാരെയാണ്. എയര്‍ലൈന്‍ കമ്പനി പൈലറ്റുമാരുടെ ആരോഗ്യസ്ഥിതിയെകുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തോടെ ബലപ്പെട്ടു.
ഇതിനിടയില്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ അക്ഷര പിശകുകളുണ്ടെന്നു ചൂണ്ടികാട്ടി ചില ബന്ധുക്കളും രംഗത്തു വന്നിട്ടുണ്ട്. മരണസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങല്‍ സ്വന്തം നാട്ടിലെത്തിക്കാനും ബുദ്ധിമുട്ടുകയാണ്. ഉച്ചാരണത്തിലെ വൈരുധ്യങ്ങള്കൊണ്ടാണ് അക്ഷര തെറ്റുകള്‍ സംഭവിക്കുന്നതെന്നും അതിനാലാണ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നതെന്നും വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്തിനു അടുത്ത ഫ്രാന്‍സ് ഗ്രാമമായ Prads- Haute- Bleone ലെമേയര്‍ വ്യക്തമാക്കി. വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട 44 ജര്‍മന്‍ പൗരന്മാരുടെ മൃതദേഹം ശവ സംസ്കാരത്തിനായി നാട്ടിലെത്തിച്ചു. A320 എന്ന വിമാനത്തില്‍ 72 ജര്‍മന്‍ പൗരന്മാരാണ് യാത്ര ചെയ്തിരുന്നത്. 150 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ അപകടമുണ്ടായ സ്ഥലത്തിനു തൊട്ടടുത്ത് വെര്‍നെറ്റ് ടൗണില്‍ സംസ്കരിക്കാനാണ് ആലോടിക്കുന്നത്.
ഡി