ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഓരോ മാസവും അഭയാര്‍ത്ഥികളാകാന്‍ അപേക്ഷ നല്‍കുന്നവര്‍ ഇരുന്നൂറിലേറെയെന്ന് റിപ്പോര്‍ട്ടുകള്‍. 2015 ലെ ആദ്യ മൂന്നൂ മാസത്തിനുള്ളില്‍ അഭയാര്‍ത്ഥികളുടെ അപേക്ഷകളുടെ എണ്ണം 625 കടന്നിരിക്കുകയാണ്. 2014 ലെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണിത്. അപേക്ഷകരില്‍ 42 ശതമാനം പേര്‍ പാക്കിസ്ഥാനികളാണ്. നൈജീരിയ, അല്‍ബേനിയ എന്നവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജര്‍മനി, ഹംഗറി, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് 2015 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ത്ഥികളായി താമസിക്കുന്നതിനുള്ള അനുവാദത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നു.
-എജെ-