ദില്ലി: പീപ്പിലി ലൈവ് എന്ന ഹിന്ദി സിനിമയുടെ സഹ സംവിധായകനായ മഹമ്മൂദ് ഫാറൂഖിയെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്!തു. അമേരിക്കന്‍ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫാറൂഖിയെ ആറ് ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഗവേഷണത്തിനായി ഇന്ത്യയില്‍ എത്തിയ 35കാരിയാണ് മഹമ്മൂദ് ഫാറൂഖിക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്!ച ഫറൂഖിയെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മഹമ്മൂദ് ഫാറൂഖിയെ അറസ്റ്റും ചെയ്!തത്.
ബോളിവുഡ് സംവിധായക അനുഷ റിസ്‌വിയുടെ ഭര്‍ത്താവാണ് മഹമ്മൂദ് ഫാറൂഖി.
-എജെ-