ന്യൂഡല്‍ഹി: മധ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ 10,000 രൂപ പിഴ. ഇപ്പോള്‍ ഉള്ളതിന്റെ അഞ്ച് മടങ്ങാണ് പിഴ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മധ്യപിച്ച് വാഹനമോടിച്ച് ഒന്നില്‍ അധികം തവണ പിടികൂടിയാല്‍ പിഴ ഇതിലും കൂടും. കൂടാതെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും. ലൈസന് റദ്ദാക്കുക തുടങ്ങിയ നടപടികളും ഉണ്ടാകും.
റോഡ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം കഴിഞ്ഞ ദിവസമാണ് പരിഷ്കരിച്ച നിയമങ്ങളുടെ വിവരം പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശം വയ്ക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്തവയ്ക്ക് 2,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം.
2007 മുതല്‍ 1.69 ലക്ഷം രൂപയാണ് മുംബൈയില്‍ നിന്നും മാത്രമായി വാഹന നിയമങ്ങള്‍ പാലിക്കാത്തതില്‍ നിന്നും പിഴ ഇനത്തില്‍ ലഭിച്ചത്. പിഴയില്‍ 70 ശതമാനം ബൈക്ക് യാത്രക്കാരില്‍ നിന്നുമാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ബൈക്ക് നിരത്തിലിറക്കിയതിനാണ് കൂടുതല്‍ പേരും കുടുങ്ങിയത്.