നഴ്‌സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ്..ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ സഹായം തേടി

കൊച്ചി: കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് മുന്നൂറ് കോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി കോട്ടയം സ്വദേശി ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടി. ഡല്‍ഹി സി.ബി.ഐ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ വിഭാഗത്തിന് ഉതുപ്പിനെതിരായ അറസ്റ്റ് വാറന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ അയച്ചു. വിദേശത്ത് ഒളിവിലുള്ള ഉതുപ്പ് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ നിലപാട് മാറ്റിയത്.

ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ലോകത്തെവിടെ വച്ചും ഇയാളെ അറസ്റ്റ് ചെയ്യാനാവും. കുറ്റവാളികളെ കൈമാറുന്നതിനുള്ള വ്യവസ്ഥ പ്രകാരം കുവൈറ്റ് അധികാരികള്‍ക്ക് ഉതുപ്പിനെതിരെയുള്ള വാറന്റ് അടക്കമുള്ള രേഖകള്‍ സി.ബി.ഐ അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ കുവൈറ്റ് അധികൃതര്‍ക്കും ഉതുപ്പിനെ അറസ്റ്റ് ചെയ്യാനാവും. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിലൂടെ നേടിയ പണം ഹവാലയായി വിദേശത്തേക്ക് കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉതുപ്പിനെതിരെ കേസെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: