കടലിനരികിലൂടെ നടക്കാനിറങ്ങിയവര്‍ വെള്ളത്തില്‍ വീണ് മരിച്ചു..ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

ഡബ്ലിന്‍: കോര്‍ക്കില്‍ കടല്‍ക്കരിയിലെ മൂനമ്പിലൂടെ നടക്കാനിറങ്ങിയവര്‍ വെള്ളത്തില്‍ വീണ് മരിച്ചു.  മരിച്ചിട്ടുണ്ടാകുമെന്ന് കരുതുന്ന യുവാവിന് വേണ്ടി തിരച്ചില്‍ തുടരുന്നു. യുവാവിന്‍റെ അച്ഛന്‍റെയും പെണ്‍സുഹൃത്തിന്‍റെയും മൃതദേഹം കഴിഞ്ഞ ദിവസം  ബാള്‍ടിമോറില്‍ നിന്ന് ലഭിച്ചിരുന്നു. ബാരി റിയാന്‍ മകന്‍ ബാരി ഡേവിസ് റിയാന്‍, നിയാം ഓ കോണര്‍ എന്നിവരാണ് വെള്ളത്തില്‍ വീണിട്ടുള്ളത്.

ഇന്നലെ ബീക്കന് സമീപത്ത് കൂടെ നടക്കുമ്പോള്‍ മൂന്ന് പേരില്‍ ഒരാള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേര്‍ ഇതേ തുടര്‍ന്ന് വെള്ളിത്തിലേക്ക് എടുത്ത് ചാടിയെങ്കിലും രക്ഷപ്പെടുത്താനായില്ല.  6:38-ാടെ ഒരു കൗമാരക്കാരി ബാള്‍ട്ടിമോര്‍ ആര്‍എന്‍എല്‍ഐയിലേക്ക് വിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരെ രക്ഷിച്ചെങ്കിലും അല്‍പ സമയത്തിനികം ഇരുവരും മരണമടഞ്ഞു.

Share this news

Leave a Reply

%d bloggers like this: