കൂട്ടമാനഭംഗക്കേസില്‍ ബോളിവുഡ് നടന്‍ അറസ്റ്റില്‍

 

മുംബൈ: കൂട്ടമാനഭംഗക്കേസില്‍ ബോളിവുഡ് നടന്‍ നിലേഷ് നിര്‍ഭവന്‍ അറസ്റ്റില്‍. എബിസിഡി 2വില്‍ അഭിനയിച്ച നടനാണ് പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ നിലേഷ്.

ഭിന്നശേഷിയുള്ള 14 വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിലേഷിനെ മുംബൈയിലെ പാന്ത് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്!തത്. പെണ്‍കുട്ടിയെ നിലേഷും സുഹൃത്തും കഴിഞ്ഞ ഒരു മാസമായി പീഡിപ്പിച്ച് വരുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പൊതു ശൗചാലയങ്ങളിലും കൊണ്ടുപോയിട്ടാണ് നിലേഷ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞതായിട്ടാണ് മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എബിസിഡി 2വില്‍ നായകന്‍ വരുണ്‍ ധവാനൊപ്പം ഡാന്‍സ് രംഗങ്ങളിലാണ് നിലേഷ് ഉള്ളത്.
-എജെ-

Share this news

Leave a Reply

%d bloggers like this: