ഡബ്ലിന്‍: ട്രാഫിക് റെഡ് ലൈറ്റ് സിഗ്നല്‍ തെറ്റിക്കുന്ന സൈക്കിള്‍ സവാരിക്കാര്‍ക്ക് നാല്‍പത് യൂറോ വരെ പിഴ വരുന്നു.ഇത് കൂടാതെ റോഡിന് പകരം ഫുട്പാത്തിലേക്ക് കയറി യാത്ര ചെയ്താലും പിഴ വരും. ജൂലൈ 31 മുതല്‍ പുതിയ ചട്ടം നിലവില്‍ വരും. നാല് നിയമലംഘനങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച പിഴയിട്ട് നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പാസ്ക്കല്‍ ഡൊണീഹോ വ്യക്തമാക്കി.
റോഡ് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. ഇത് കൂടാതെ ഗതാഗത വകുപ്പ് വണ്‍ വേ സ്ട്രീറ്റുകള്‍ സൈക്കിള്‍ യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാനും തീരുമാനമെടുത്തേക്കും. വണ്‍വേ കള്‍ പലതും ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖയിലുണ്ട്. ഇത് കൂടാതെ വണ്‍ വേയില്‍ തന്നെ സൈക്കിള്‍ യാത്രികര്‍ക്ക് ഇരു ദിശകളിലേയ്ക്കും സഞ്ചരിക്കാന്‍ അനുമതി നല്‍കിയേക്കും. ഓരോ ദിവസവും നാല്‍പതിനായിരം പേരെങ്കിലും ജോലിക്ക് പോകുന്നത് സൈക്കിളിലൂടെയാണ്. ഇതോടെ പിഴ ബാധിക്കുന്നത് ഇത്രയും പേരെയെങ്കിലും വരും.
കുട്ടികള്‍ക്ക് പിഴ ബാധകമല്ല. കൗമാരക്കാരുടെ കാര്യത്തില്‍ പിഴ ഈടാക്കണോ എന്ന ഗാര്‍ഡയ്ക്ക് തീരുമാനിക്കാവുന്നതാണ്. ഫിക്സ്ഡ് ചാര്‍ജ് നോട്ടീസ് ഗതാഗത പ്രശ്നം കുറയ്ക്കുന്നതിന് നല്ല ഉദാഹരണമാണെന്നെന്നും ഡോണീഹെ പറയുന്നു. ഗാര്‍ഡക്ക് നിലവില്‍ സൈക്കിള്‍യാത്രക്കാരെ പരിശോധിക്കാനും മറ്റും അധികാരം ഉണ്ട്. രാത്രിയില്‍ ആവശ്യമായ വെളിച്ചം ഇല്ലാതിരിക്കുക തുടങ്ങിയ സംഭവങ്ങളിലാണ് സൈക്കിള്‍ യാത്രികര്‍ അറസ്റ്റ് ചെയ്യപെടുക. എന്നാല്‍ കോടതിയുടെ സമന്‍സ് വഴിയാണ് നടപടി സ്വീകരിച്ചിരുന്നത്. പുതിയ രീതിയില്‍ ഗാര്‍ഡക്ക് റോഡരികില്‍ വെച്ച് തന്നെ പിഴ എഴുതി നല്‍കാം.
ഈ വര്ഷത്തെ റോഡപകടമരണം ഇത് വരെ 72 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 കുറഞ്ഞു. 2012ന്ശേഷം വര്‍ഷത്തിന്‍റെ ആദ്യ ആറ് മാസത്തില്‍ ഏറ്റവും കുറവ് റോഡ് അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇപ്പോഴാണ്.
പുതിയ കുറ്റങ്ങള്‍
Cycling without reasonable consideration
No front or rear lamps at night
Entering a pedestrianised area
Breaking red lights at junctions, including cycle traffic lights
Failing to stop for a school warden
Crossing a stop line at level crossings or bridges with red lights flashing