ടൂണീഷ്യയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ച ദമ്പതികളുടെ സംസ്‌കാരം നടത്തി

 

ഡബ്ലിന്‍: ടുണീഷ്യയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ച ലാറി(56), മാര്‍ട്ടിന ഹെയ്‌സ്(55) ദമ്പതികളുടെ സംസ്‌കാരം നടത്തി. അത്‌ലോണിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ ചര്‍ച്ചില്‍ രാവിലെ 11 ന് സംസ്‌കാര ശ്രൂശൂഷകള്‍ നടന്നു. ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അന്തിമോപചാരങ്ങള്‍ക്ക് ശേഷം ദമ്പതിമാരെ Coosan cemetery യില്‍ അടക്കം ചെയ്തു.

അയര്‍ലന്‍ഡിലേക്ക് തിരിച്ചുവരാനൊരുങ്ങിയ ദമ്പതികള്‍ ബീച്ചിലൂടെ വെറുതെ നടക്കാനിറങ്ങിയപ്പോഴാണ് തീവ്രവാദി തോക്കുമായെത്തി വെടിവെയ്ച്ചത്. 38 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ മൂന്നു ഐറിഷ്് പൗരന്മാരാണ് കൊല്ലപ്പെട്ടത്. മീത് കൗണ്ടിയിലെ റോബിന്‍സ്ടൗണിലെ നഴ്‌സായ ലോര്‍ന കാര്‍ട്ടിയുടെ സംസ്‌കാരം നാളെ 12 മണിക്ക് മീത് റോബിന്‍സ്ടൗണ്‍ Church of the Assumption ല്‍ നടക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: