ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് ലിന്‍ക്വിന്‍സ്റ്റാറിന്റെ മാതാവ് ട്രയിന്‍ തട്ടി മരണമടഞ്ഞു

 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും,ഓ ഐ സി സി അയര്‍ലണ്ടിന്റെ പ്രസിഡണ്ടുമായ ലിന്‍ക്വിന്‍സ്റ്റാര്‍ മാത്യൂവിന്റെ മാതാവും പരേതനായ മാത്യൂ മറ്റത്തിന്റെ (റിട്ട.അദ്ധ്യാപകന്‍)ഭാര്യയുമായ ത്രേസ്യാമ്മ ( റിട്ട:എഫ് എ സി റ്റി വെല്‍ഫെയര്‍ ഓഫിസര്‍ 70) നിര്യാതയായി.

ഇന്നലെ വൈകിട്ട് 5 മണിയോടെ മുളന്തുരുത്തി റയില്‍വെ സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിന്‍ മുന്നോട്ട് എടുക്കുന്നതിനായിശക്തിയില്‍ പിറകോട്ടെടുക്കവേ റെയില്‍ പാളം ക്രോസ് ചെയ്യുകയായിരുന്ന ത്രേസ്യാമ്മയുടെ ദേഹത്ത് ട്രെയിനിന്റെ പിന്‍ ഭാഗം ഇടിക്കുകയായിരുന്നു.പാളത്തില്‍ തലയിടിച്ചു വീഴുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ആയിരുന്നു. റെയില്‍ പാളത്തിന് മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറാനായി പാളം ക്രോസ് ചെയ്യവേയാണ് അപകടം സംഭവിച്ചത്.

സംസ്‌കാരം ഞായറാഴ്ച (ജൂലൈ 5) വൈകുന്നേരം 3 ന് ആമ്പല്ലൂര്‍ സെ.ഫ്രാന്‍സീസ് അസീസി ദേവാലയത്തില്‍.
. ലിന്‍ക്വിന്‍സ്റ്റാര്‍ കഴിഞ്ഞ ദിവസം അവധിക്കായി നാട്ടില്‍ എത്തിയിരുന്നു.ബൂമോണ്ട് ആശുപത്രിയിലെനഴ്‌സായ സോഫിയയാണ് ലിന്‍ക്വിന്‍സ്റ്റാറിന്റെ ഭാര്യ.

 

Share this news

Leave a Reply

%d bloggers like this: