കാലം ചെയ്യും വരെ സഭയെ നയിക്കാന്‍ ആഗ്രമില്ലെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: സ്ഥാനമൊഴിയുമെന്ന സൂചനയുമായി വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ. കാലംചെയ്യും വരെ സഭയെ നയിക്കണമെന്ന് ആഗ്രഹമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയില്‍ പരിശുദ്ധാത്മാവിനു മാത്രമാണു പകരംവയ്ക്കാനില്ലാത്തതെന്ന് അദ്ദേഹം വത്തിക്കാനില്‍ വിശ്വാസികളോട് പറഞ്ഞു.

‘സഭയിലെ സ്ഥാനങ്ങള്‍ക്കു പരിമിതിയുണ്ട്. സഭാ പ്രവര്‍ത്തനം സേവനമാണ്. എല്ലാ സേവനങ്ങള്‍ക്കും സമയപരിധിയുണ്ട്. ചില രാജ്യങ്ങളിലെ ഏകാധിപതികള്‍ മാത്രമാണ് എല്ലാക്കാലത്തും അധികാരത്തില്‍ ഉറച്ചുനില്‍ക്കാന്‍ മോഹിക്കുന്നത്.’ അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലം സ്ഥാനമൊഴിയുമെന്ന സൂചന നേരത്തെ തന്നെ മാര്‍പാപ്പ നല്‍കിയിട്ടുണ്ട്.

2013 ഫെബ്രുവരിയില്‍ ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു ഫ്രാന്‍സിസ് മാര്‍പാപ്പ സഭാ തലവനായത്. സഭയില്‍ 600 വര്‍ഷത്തിനുശേഷമാണ് ഒരു മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞത്.

Share this news

Leave a Reply

%d bloggers like this: