ബൗചി: നൈജീരിയയില്‍ ക്രൈസ്തവ ദേവാലയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയയിലുള്ള പൊട്ടിസ്‌കു എന്ന ചെറുനഗരത്തിലാണു സ്‌ഫോടനം നടന്നത്. ബോംബ് ശരീരത്തില്‍ ഒളിപ്പിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോക്കോ ഹറാം തീവ്രവാദികളാണു സംഭവത്തിനു പിന്നിലെന്നാണു ലഭിക്കുന്ന സൂചനകള്‍.
പള്ളിയിലേക്ക് ആളുകള്‍ പ്രാര്‍ഥനയ്ക്കായി എത്തിക്കൊണ്ടിരുന്ന സമയത്താണു സ്‌ഫോടനം നടന്നത്. പ്രാര്‍ഥന ആരംഭിച്ച ശേഷം സ്‌ഫോടനം നടന്നിരുന്നുവെങ്കില്‍ മരണസംഖ്യ കൂടുതല്‍ ഉയരുമായിരുന്നുവെന്നു റെഡ് ക്രോസ് അധികൃതര്‍ അറിയിച്ചു.
-എജെ-