ദ്രോഹെഡാ: സെപ്റ്റംബര്‍ മാസം 25,26,27 (വെള്ളി ,ശനി ,ഞായര്‍) തീയതികളില്‍ ഡബ്ലിനിലെ സെന്റ് . വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വെച്ച് നടക്കുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (FAMILY CONFERENCE 2015) രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ദ്രോഹെഡാ സെന്റ്.അത്തനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ നടത്തപ്പെട്ടു. ജൂണ് 20 ശനിയാഴ്ച വി .കുര്‍ബ്ബാന ക്ക് ശേഷം വികാരി തോമസ് അച്ഛന്‍ ആദ്യ രജിസ്‌ട്രേഷന്‍ എബി പീറ്ററിനു നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.