ഡബ്ലിന്‍: മെറ്റ് എയ്‌റീന്‍ രാജ്യത്തുടനീളം Rainfall warning പുറപ്പെടുവിച്ചു. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം വ്യക്തമാക്കി. റോഡുകള്‍ തെന്നിക്കിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് അര്‍ധരാത്രി വരെ തുടരും. നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താപനില 20 ഡിഗ്രിയില്‍ കുറവായിരിക്കും. ഈ ആഴ്ച മുഴുവന്‍ മഴ തുടരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.
-എജെ-