ഡബ്ലിന്‍: ഡബ്ലിനിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ natural disaster ആയി പരിഗണിച്ച് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തം. ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ ഭവനരഹിതര്‍ക്കായി വകയിരുത്തിയിരിക്കുന്ന ഫണ്ടില്‍ 18.5 മില്യണ്‍ യൂറോയുടെ കുറവുണ്ട്. കൗണ്‍സിലേഴസ് പരിസ്ഥിതി വകുപ്പിനോട് 55 മില്യണ്‍ യൂറോ ആവശ്യപ്പെട്ടെങ്കിലും 37 മില്യണ്‍ യൂറോയാണ് അനുവദിച്ചിരിക്കുന്നത്. ഫണ്ടനുവദിക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് ഫോക്കസ് അയര്‍ലന്‍ഡ് ആവശ്യപ്പെടുന്നത്.
ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ തുക ആവശ്യമാണെന്ന് ഫോക്കസ് അയര്‍ലന്‍ഡിലെ മൈക്ക് അലന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലും ഫണ്ടനുവദിക്കുന്നതില്‍ കുറവുകള്‍ വരാറുണ്ടെങ്കിലും ഇത്രയും തുകയുടെ വ്യത്യാസം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അലന്‍ സൂചിപ്പിച്ചു. പ്രശ്‌നത്തില്‍ അനുകൂലമായ പ്രതികരണം വേണമെന്നും ഫോക്കസ് അയര്‍ലന്‍ഡ് ആവശ്യപ്പെട്ടു.
-എജെ-