തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്കു കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥി സാദിക്കിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ കൊല്ലത്തുനിന്നാണു പോലീസിന്റെ പിടിയിലായത്.
റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണുചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. കിക്കാസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണു ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതുവഴി ഒരു ലക്ഷം പേര്‍ സിനിമ കണ്ടുവെന്നാണ് ആന്റി പൈറസി സെല്‍ കണ്ടെത്തിയിരിക്കുന്നത്.
സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്കു വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്.
-എജെ-