ഐറിഷ് കണ്‍സള്‍ട്ടന്‍റുമാര്‍ വേതന നിരക്കില്‍ മുന്നില്‍

ഡബ്ലിന്‍:  അയര്‍ലന്‍ഡിലെ ആശുപത്രി കണ്‍സള്‍ട്ടന്‍റ് മാര്‍  യൂറോപില്‍ ഏറ്റവും കൂടതല്‍ വേതനം പറ്റുന്നവരെന്ന് ഒഇസിഡി കണക്കുകള്‍. അന്തര്‍ദേശീയമാനദണ്ഡം വെച്ച് നോക്കിയാല്‍ രാജ്യത്തെ ആരോഗ്യ പ്രൊഫണലുകള്‍ക്ക് ലഭിക്കുന്ന വേതനം വളരെ മികച്ചതാണ്. രോഗികള്‍ക്ക് ചികിത്സ ലഭിക്കാനായി കാത്തിരിപ്പ് പട്ടികയില്‍ 120 -165 ദിവസംവരെയെങ്കിലും തുടരേണ്ടി വരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ആശുപത്രികിടക്കകളുടെ എണ്ണം അയര്‍ലന്‍ഡില്‍ കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വേതനങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യത. അനവധി ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. ഇതോടൊപ്പം തന്നെ മെഡിക്കല്‍പ്രൊഫഷണലുകള്‍രാജ്യത്തേക്ക് കുടിയേറുകയും ചെയ്യുന്നുണ്ട്. 2014 ല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത് ശരാശരി €164,494 ആണ്. ഇത് സ്വകാര്യമായ വരുമാനം ഉള്‍പ്പെടുത്താതെയുള്ളതാണ്. എന്നാല്‍തൊട്ട്മുന്‍വര്‍ഷം €173,646 ആയിരുന്നുവരുമാനം. ഓസ്ട്രേലിയയും ലക്സം ബര്‍ഗും കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മുന്നിലുള്ളത് അയര്‍ലന്‍ഡാണ്.

2013ല്‍ ജിപിമാര്‍ശരാശരി വാങ്ങുന്നത് €118,677 ആയിരുന്നു കഴിഞ്ഞവര്‍ഷമായപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട് €115,940ലേക്ക് ചുരുങ്ങി. ഓസ്ട്രേലിയയില്‍ നല്‍കുന്ന വേതനം €101,000ആണ് ന്യൂസ് ലാന്‍ഡില്‍ €131,000 ആണ് വേതനം ശരാശരി കിട്ടുന്നത്. ഐറിഷ് ഡോക്ടര്‍മാര്‍ ചേക്കേറുന്നതിന് താത്പര്യം പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ് ഓസ്ട്രേലിയയും ന്യൂസ് ലാന്‍ഡും. അതേ സമയം ഒഇസിഡി കണക്കുകള്‍ സ്ഥിരതയുള്ളതല്ലെന്ന് ഐറിഷ് ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍റ്സ് അസോസിയേഷന്‍ പറയുന്നു. ചിലരാജ്യങ്ങളില്‍ ഫീസ് ഉയര്‍ത്തുന്നത് തുടരുന്നുണ്ട്. റിപ്പോര്‍ട്ടിലെ പോരായ്മ യുകെയും അയര്‍ലന്‍ഡിന് സമാനമായ ജനസംഖ്യയുള്ള കാനഡ പോലുള്ള രാജ്യങ്ങളിലെയു സാഹചര്യം പഠിച്ചിട്ടില്ലെന്നതാണ്.

ജ‍ഡിപിയുടെ8.1 ശതമാനമാണ് ആരോഗ്യത്തിനായി നീക്കി വെയ്ക്കുന്നത്. 2005-2009 ആരോഗ്യ ചെലവ് അയര്‍ലന്‍ഡില്‍ 5.4 ശതമാനം കണ്ട് വര്‍ധിച്ചു. യൂറോപിലെ ഏറ്റവും വിലയ വര്‍ധന ഉണ്ടായതും അയര്‍ലന്‍ഡിലാണ്. 2009 – 2013ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാല് ശതമാനമായി ആരോഗ്യത്തിന് മാറ്റിവെയ്ക്കുന്നത്. 1995 മുതല്‍ ആശുപത്രി കിടക്കകളുടെ എണ്ണം കുറയുകാണ്. 25,000 കിടക്കകള്‍ ഉണ്ടായിരുന്നിടത്ത് 2013ല്‍ ഇത് 12,700ലേക്ക് ചുരുങ്ങി. ആയിരം പേര്‍ക്ക് 2.76 ബെഡ് എന്നനിലയിലേക്കായി ഇത്. യൂറപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് കിടക്കകള്‍ ഉള്ളത് അയര്‍ലന്‍ഡിലാണ്.

Share this news

Leave a Reply

%d bloggers like this: