അയര്‍ലന്‍ഡില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നു

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നു. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ തുടര്‍ച്ചയായി വര്‍ധനയാണുള്ളത്. ഐറിഷ് പുരുഷന്‍മാര്‍ ശരാശരി 78.3 വയസുവരെയും സ്ത്രീകള്‍ 82.7 വയസുവരെയും ജീവിച്ചിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ പുതിയ പഠനറിപ്പോര്‍ട്ടനുസരിച്ച് 2010 മുതല്‍ 2012 വരെ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. പുരുഷന്‍മാരുടെ ആയുസ് 20.9(36.4%) വയസ് വര്‍ധിച്ചപ്പോള്‍ സ്ത്രീകളുടേത് 24.8 (42.8) വയസാണ് വര്‍ധിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്വീഡനിലാണ് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം. പുരുഷന്‍മാര്‍ക്ക് 79.9 വര്‍ഷവും സ്ത്രീകള്‍ക്ക് 85.7 വര്‍ഷവും. 2011 ല്‍ ഐറിഷ് പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 11-ാം സ്ഥാനത്തും സ്ത്രീകളുടേത് 17 -ാം സ്ഥാനത്തുമായിരുന്നു. ഇയു രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ആയുസ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: