ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വേസ്റ്റ് ബിന്‍ ചാര്‍ജ് വര്‍ഷത്തില്‍ 100 യൂറോ വരെ ഉയര്‍ത്താന്‍ നീക്കം. റീസൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിന്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും ചപ്പുചവറുകളുടെ ഭാരത്തിനനുസരിച്ച് തുകയീടാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നത്.
പുതിയ നിയമഭേദഗതിയോടെ ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ പദ്ധതി വേസ്റ്റ് കളക്ഷന്‍ സെക്ടറില്‍ ശക്തമായ മാറ്റംവരുത്തുമെന്നാണ് പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍ കെല്ലി പറയുന്നത്. നിലവില്‍ പ്രൈവറ്റ് വേസ്റ്റ് ഓപ്പറേറ്റേഴ്‌സാണ് വേസ്റ്റ് ബിന്‍ ചാര്‍ജ് ഈടാക്കുന്നത്. ഇത് ഓരോ കൗണ്ടികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് ഗാല്‍വേയിലാണ്. 204 യൂറോ. 345 യൂറോ ഈടാക്കുന്ന ഡൊനഗലിലാണ് കൂടിയ ചാര്‍ജ് . എന്നിരുന്നാലും പരിസ്ഥിതി മന്ത്രാലയം നടത്തിയ പരിശോധനയില്‍ 4.5 ശതമാനം വീടുകള്‍ കൂടുതല്‍ തുക അടയ്ക്കുന്നുണ്ടെന്നും 87 ശതമാനം വീടുകള്‍ കുറഞ്ഞ തുകയാണ് നല്‍കുന്നതെന്നും ബാക്കിയുള്ള വീടുകളെ ഇത് ബാധിക്കുന്നില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
വേസ്റ്റിന്റെ ഭാരം നോക്കി ബില്ലേര്‍പ്പെടുത്തുന്ന രീതി വീടുകള്‍ക്ക് സ്വീകാര്യമാകുമോ എന്നത് പരിശോധിക്കണമെന്ന് വേസ്റ്റ് ഓപ്പറേറ്റേഴ്‌സ് മു്ന്നറിയിപ്പുനല്‍കി. എന്നാല്‍ പുതിയ സംവിധനം പരിസ്ഥിതിയ്ക്ക് പ്രയോജനപ്രദമാകുമെന്ന കരുതുന്നില്ലെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലന്‍ഡ് മിഖല മുര്‍ഫി പറഞ്ഞു. തൂക്കം നോക്കിയാലും എന്നും വേസ്റ്റ് ബിന്നിലിടുന്ന വസ്തുക്കള്‍ തന്നെ അതിലുണ്ടാകും. ഇത് റീസൈക്ലിംഗിനെ പ്രോത്്‌സാഹിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
-എജെ-