പെസഹാ അപ്പം / പാല്‍ പാകപ്പെടുത്തുന്ന രീതി

പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി

ചേരുവകള്‍

വറുത്ത അരിപ്പൊടി 2 1/2 കപ്പ്
ഉഴുന്ന് 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് 1 കപ്പ്
ജീരകം 1/2 ടേബില്‍ സ്പൂണ്‍
വെളുത്തുള്ളി 3 അല്ലി
ചെറിയുള്ളി 10 എണ്ണം
ഉപ്പ് ആവശ്യത്തിന്

പാകപ്പെടുത്തുന്ന വിധം

രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക.

പെസഹാ പാല്‍ ഉണ്ടാക്കുന്ന രീതി

ചേരുവകള്‍

തേങ്ങാ ഒരെണ്ണം (ചുരണ്ടി മൂന്ന് പ്രാവശ്യം പിഴിഞ്ഞെടുക്കുക. ഒന്നാം പാല്‍ പ്രത്യേകം മാറ്റിവയ്ക്കുക)
ശര്‍ക്കര അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍ പാനിയാക്കി അരിച്ചെടുക്കുക)
ജീരകം രണ്ട ടീസ്പൂണ്‍
ചുക്ക് ഒരു കഷണം
ഏലക്ക നാലെണ്ണം (തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുക്കണം)
കുത്തരി 100 ഗ്രാം

പാല്‍ ഉണ്ടാക്കുന്ന ക്രമം

ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാപാലും കൂടി തിളപ്പിക്കുക. അരിവറുത്ത് പൊടിക്കുക. അരിപ്പൊടി കട്ടപിടിക്കാതെ കുറച്ച് വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട് ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി ഇവകള്‍ പാലില്‍ ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.

Share this news

Leave a Reply

%d bloggers like this: