കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അപകടമൊഴിവായത് തലനാരിഴയ്ക്ക്. വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത സമയത്തായിരുന്നു സംഭവം. ഖത്തര്‍ എയര്‍വേസിന്റെ ദോഹ- കൊച്ചി വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ഉച്ചയ്ക്ക് 2.19 നായിരുന്നു സംഭവം.
പ്രതികൂല കാലാവസ്ഥയാണ് വിമാനം തെന്നിമാറാന്‍ ഇടയാക്കിയതെന്നാണ് വിശദീകരണം. 306 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതേസമയം റണ്‍വേയിലൂടെ ഓടിയ വിമാനം പൈലറ്റുമാര്‍ക്ക് കാണുന്നതിനായി റണ്‍വേയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകര്‍ത്തു.
സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവം മറ്റ് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാതെ പോയതാവും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കൊച്ചി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുന്നത്.
ഡികെ