സിഡ്‌നി: സിഡ്‌നിയിലെ ആര്‍ട്ട് കലക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മരമീടന്‍ മലയാള നാടകം സെപ്തംമ്പര്‍ 28 ന് അരങ്ങിലെത്തും . പ്രശസ്ത നാടക രചയിതാവും സം വിധായകനുമായ ശശിധരന്‍ നടുവില്‍ സംവിധാനം നിര്‍ വ്വഹിക്കുന്ന നാടകത്തില്‍ സിഡ്‌നിയിലെ മലയാളി അഭിനേതാക്കളാണ് വേഷമിടുന്നത്. രാജ് മോഹന്‍ നീലേശ്വരം രചിച്ച മരമീടന്‍ , കന്നഡ നാടകമായ മരണക്കളി , ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയാണ് മരമീടന്‍ തയ്യാറാക്കിയിട്ടുള്‌ലത്.
നാടോടി സം ഗീതത്തിന്റെ അകമ്പടിയോടെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കപ്പെടുന്ന നാടകം സമകാലീന ലോകത്തിലെ ഭരണകൂടങ്ങളുടേയും, അധികാര ലോകത്തിന്റേയും മൂഡന്യായങ്ങളുടെ കഥയാണ് പറയുന്നത്.
എമി റോയ്, ലിബിന്‍ ടോം , ലജി രാജ്, ബിനു ജോസഫ്, ഡിനാസ്അനുമോദ്, റിതോയ് പോള്‍ , സുരേഷ് മാത്ത്യു, അഭിലാഷ്, ഹരിലാല്‍ വാമദേവന്‍ , അവിനാഷ്, ഡലിഷ് ജോയ്, മിനി വിന്‍സന്റ് , ശ്രീജിത്ത് ജയദേവന്‍ , കെ.പി.ജോസ്, എന്നിവര്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. സുരേഷ് കുട്ടിച്ചന്‍ ,വിമല്‍ വിനോദന്‍ , സജയ് സാജ്, ജേക്കബ് തോമസ്, എന്നിവരാണ് സം ഗീത സംഘത്തിലെ അം ഗങ്ങള്‍ .
സിഡ്‌നി-ലിവര്‍ പൂളിലെ കസ്യൂല പവര്‍ ഹൌസ് ആര്‍ ട്ട് സെന്ററില്‍ (CASULA POWER HOUSE ART CENTRE) സെപ്റ്റംബര്‍ 28 ന് വൈകുന്നേരം 6 മണിക്കാണ് നാടക അവതരണം. ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക:
കെ.പി.ജോസ് – 0419306202
ബാബു സെബാസ്റ്റ്യന്‍- 0422197328
ജേക്കബ് തോമസ്- 0403675382
അജി ടി.ജി- 0401752287
റോയ് വര്‍ ഗീസ്- 0405273024
സന്തോഷ് ജോസഫ് – 0469897295.
ഓണ്‍ ലൈന്‍ ടിക്കറ്റ് : https://www.premiertickets.co/event/marameedan/