ഡബ്ലിനിലെ TASC അക്കൗണ്ടന്റ്‌സ് പുതിയ ഓഫീസിലേയ്ക്ക് , അയര്‍ലണ്ടിലടക്കം 3 രാജ്യങ്ങളിലെ ധനകാര്യ സേവനങ്ങള്‍ ഇനി എളുപ്പമാക്കാം

ഡബ്ലിന്‍:കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന ടാസ്‌ക് അക്കൗണ്ടന്റ്‌സ് നവീകരിച്ച ഓഫീസിലേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു.ബ്‌ളാഞ്ചസ് ടൌണ്‍  ഓംഗര്‍  മെയിന്‍ സ്ട്രീറ്റിലുള്ള ( 3D ) ഓഫീസിലേയ്ക്കാണ് ‘ ടാസ്‌ക് അക്കൗണ്ടന്റ്‌സ് ‘ മാറ്റുന്നത്.

അയര്‍ലണ്ടിന് പുറമെ ബ്രിട്ടനിലെയും ഇന്ത്യയിലെയും കമ്പനികള്‍ക്കും,ഇടപാടുകാര്‍ക്കുമായുള്ള സേവനങ്ങള്‍ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് സൗകര്യങ്ങള്‍ വിപുലീകരിച്ചത്.കണ്‍സള്‍ട്ടന്‍സിയ്ക്കൊപ്പംകമ്പനി രജിസ്ട്രേഷന്‍ ,അക്കൗണ്ടിംഗ്,റവന്യൂ ടാക്സ് സര്‍വീസുകള്‍,പേ റോള്‍ സര്‍വീസുകള്‍,എന്നിവയും ടാസ്‌ക് അക്കൗണ്ടന്റ്സില്‍ നിന്നും ലഭ്യമാണ്.

വാറ്റ് രജിസ്ട്രേഷന്‍,ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സര്‍വീസുകളും, കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ ടാക്‌സ് റീഫണ്ട് ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കാനായുള്ള വേണ്ടിയുള്ള സൗകര്യവും ടാസ്‌ക് അക്കൗണ്ടന്റ്സ് നടത്തിവരുന്നു.2019 ഡിസംബര്‍ 31 ന് മുമ്പ് സമര്‍പ്പിക്കേണ്ട കഴിഞ്ഞ നാല് വര്‍ഷങ്ങളിലേയ്ക്കുള്ള ടാക്‌സ് റീഫണ്ടുകള്‍ക്കായുള്ള അപേക്ഷകളും ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്.

ബിസിനസ് മേഖലയില്‍ നിലവിലുള്ളവര്‍ക്കും,പുതുതായി പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളുംഉപദേശങ്ങളുംടാസ്‌ക് അക്കൗണ്ടന്റസുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടറും സീനിയര്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ ഷിജുമോന്‍ ചാക്കോ അറിയിച്ചു.അക്കൗണ്ടിംഗ് ആവശ്യങ്ങള്‍ക്കുള്ള എല്ലാ നൂതന സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും ലളിതമായ രീതിയില്‍ ഇടപാടുകാര്‍ക്ക് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക :087225 7706

Share this news

Leave a Reply

%d bloggers like this: