ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശവുമായി ഐറിഷ് സർക്കാർ

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ പ്രക്ഷോഭം   നടക്കുന്ന സാഹചര്യത്തിലാണ്   ഐറിഷ് സർക്കാർ   ഇൻഡ്യയിലോട്ടു യാത്ര ചെയ്യുന്ന ഐറിഷ്  പൗരന്മാർക്ക്   ഇങ്ങനെ  ഒരു മുന്നറിയിപ്പ് നൽകിയത് .

അസം, ത്രിപുര മേഖലകളിൽ യാത്ര തടസ്സം നേരിടാനുള്ള സാധ്യത   കൂടുതലാണെന്നും  ,ആശയവിനിമയം  നിർത്തിവെച്ചിരിക്കുന്നത്   കൂടുതൽ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും സർക്കാർ പറയുന്നു .വടക്കെ ഇന്ത്യയിലെ നഗരങ്ങളിലോട്ടു    ശൈത്യ  മാസങ്ങളിൽ യാത്ര  ചെയ്യരുത്  എന്ന്  നേരത്തെ മുന്നറിയിപ്പുള്ളതാണ് , അവിടുത്തെ  വായു  മലിനീകരണമാണ് ഒരു   പ്രധാന     കാരണമായി    ചൂണ്ടി കാണിക്കുന്നത്. കാശ്മീരിൽ നില നിൽക്കുന്ന   അനിശ്ചിതാവസ്ഥയും   അങ്ങോട്ടുള്ള യാത്രയും വേണ്ട എന്നാണ് ഐറിഷ് സർക്കാരിന്റെ ഉപദേശം .

ഇന്ത്യയിൽ   തീവ്രവാദ    ആക്രമണത്തിന് സാധ്യത ഏറെ കൂടുതലാണെന്നുള്ളതും   ഐറിഷ്     സർക്കാറിന്റെ  കുറിപ്പിൽ പറയുന്നു. 

Share this news

Leave a Reply

%d bloggers like this: