കാട്ടുതീ ഭീഷണി ഒഴിയാതെ ഓസ്ട്രേലിയ; ദേശീയോദ്ധ്യാനങ്ങളും, വന്യജീവി സങ്കേതങ്ങളും കത്തി നശിക്കുന്നു

സിഡ്‌നി: മാസങ്ങളായി തുടരുന്ന കാട്ടു തീയിൽ വെന്തുരുകി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ ഏതാണ്ടെല്ലാം സംസ്ഥാനങ്ങളെയും കാട്ടുതീ ബാധിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഏതാണ്ടെല്ലാം സംസ്ഥാനങ്ങളെയും ബാധിച്ചിരിക്കുകയാണ്. ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാട്ടുതീയില്‍ നശിക്കുകയോ ഭീഷണിയിലാവുകയോ ചെയ്‍തു. തിങ്കളാഴ്‍ച ഓസ്ട്രേലിയയിലാകമാനം രേഖപ്പെടുത്തിയ ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസാണ്. ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത്.

ന്യൂ സൗത്ത് വെയില്‍സിലായിരുന്നു കാട്ടുതീ ആദ്യം പടര്‍ന്നുപിടിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. വിക്റ്റോറിയ സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം കാട്ടു തീ ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയത്. ഇവിടെ ശക്തമായ കാറ്റും പേമാരിയുമുണ്ട്. സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ്, ടാസ്‍മാനിയ എന്നീ സംസ്ഥാനങ്ങളിലും അടിയന്തര കാട്ടുതീ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

കാട്ടുതീയും ഉയര്‍ന്ന താപനിലയും രാജ്യത്തെ സ്ഥിതി രൂക്ഷമാക്കിയതോടെ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീ അതിവേഗം പടരുകയാണെന്നും അന്തരീക്ഷത്തില്‍ പുക നിറഞ്ഞതിനാല്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കാട്ടുതീ കാലാവസ്ഥയില്‍ ഏത് തരത്തിലുള്ള മാറ്റമാണുണ്ടാക്കുകയെന്ന് പ്രവചിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നനും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്‍മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി നിരവധിയാളുകളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത്.

Share this news

Leave a Reply

%d bloggers like this: