പുതുവർഷം പൊടിപൊടിക്കുമ്പോൾ ഓസ്‌ട്രേലിയയിൽ ചില ഭാഗങ്ങൾ കത്തിയെരിയുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ കാട്ടു തീ വീണ്ടും വ്യാപകം. സൗത്ത് വെയില്‍സ്, വിക്ടോറിയ പ്രവിശ്യകളില്‍ തീ പടർന്നു പിടിക്കുന്നത് വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. തീ അണയ്ക്കാൻ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. വിക്ടോറിയയിലെ മാല്ലകൂട്ടയില്‍ 4000 പേര്‍ തീരപ്രദേശത്ത് അഭയം തേടി.

ന്യൂ സൗത്ത് വെയില്‍സില്‍ രണ്ട് മരണം സ്ഥിരീകരിച്ചതോടെ കാട്ടുതീയില്‍ ഇതുവരെയുണ്ടായ മരണം 12 ആയി. വിക്ടോറിയയില്‍ നാല് പേരേയും ന്യൂ സൗത്ത് വെയില്‍സില്‍ ഒരാളേയും കാണാതായിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും കപ്പലുകളും അയയ്ക്കാനുള്ള വിക്ടോറിയ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും, പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സും അംഗീകരിച്ചു.

Share this news

Leave a Reply

%d bloggers like this: