ആസ്‌ട്രേലിയയെ ആകെ വിഴുങ്ങുന്ന കാട്ടുതീ…

നാലുമാസം പിന്നിട്ട് ഓസ്‌ട്രേലിയയിലെ  കാട്ടുതീ സർവതും നശോത്മുഖമായി മുന്നേറുകയാണ്. നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, 17 മനുഷ്യജീവനുകൾ പൊലിയുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കാട്ടുതീയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കണക്കുകൾ പരിശോധിച്ചാൽ, കാട്ടുതീയിൽ അകപ്പെട്ട മൃഗങ്ങളുടെ എണ്ണമാണ്. 50 കോടിയോളം മൃഗങ്ങളാണ് ഇതുവരെ ചത്തൊടുങ്ങിയത്. ഇതിൽ ആസ്‌ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും അടങ്ങുന്നു എന്നതാണ് മറ്റൊരു യാഥാർഥ്യം.

മാത്രമല്ല, ആവാസ വ്യവസ്ഥയുട ഭാഗമായ മരങ്ങളും ചെടികളും മറ്റു ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം കണക്കാക്കാവുന്നതിലും അപ്പുറം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാത്രമല്ല, ജീവജാലങ്ങൾ അടക്കമുള്ളവയുടെ കൃത്യമായ നാശനഷ്ടക്കണക്കുകൾ തീ അണച്ചാൽ മാത്രമേ ലഭ്യമാകു, നിലവിൽ തീ അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളൊക്കെ ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതും വസ്തുതയാണ്.

കാട്ടു തീയുടെ പ്രത്യാഖ്യാതം എന്ന നിലയിൽ, ആസ്‌ട്രേലിയയുടെ അന്തരീക്ഷം ആകെ പുക നിറഞ്ഞ അവസ്ഥയിലാണ്.  ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ജനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ആസ്‌ട്രേലിയയുടെ 150 ലക്ഷം ഏക്കർ സ്ഥലത്തെ ഇപ്പോൾ തീ വിഴുങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ നഷ്ടം റിപ്പോർട്ട് ചെയ്ത ന്യൂ സൗത്ത് വേയ്ൽസിൽ 89 ഏക്കർ സ്ഥലം തീയിൽ അകപ്പെടുകയും 900ത്തോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് ഏഴു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ൽ ആമസോൺ കാട്ടുതീ വിതച്ച നാശ നഷ്ടത്തിലും അധികമാണ് ആസ്‌ട്രേലിയയിലേത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

Share this news

Leave a Reply

%d bloggers like this: