സൗഹൃദത്തിന്റെ വഴി മറക്കാതെ പുതുവർഷ ആശംസകളുമായി കടൽ താണ്ടി ആൻഡ്രു കൊല്ലത്തെത്തി

മാനസികമായി തകർന്നു പോയ സമയത്തു കൂടെ നിന്ന കൊല്ലത്തുകാരായ സുഹൃത്തുക്കളെ കാണാൻ പുതുവർഷ ആശംസകളുമായി കടൽ താണ്ടി അയർലണ്ടിൽ നിന്നും ആൻഡ്രു കൊല്ലത്തു എത്തി .

2018 മാർച്ചിൽ തിരുവനന്തപുരത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അയർലൻഡ് സ്വദേശിനു ലിഗയുടെ ഭർത്താവാണു ആൻഡ്രു ജോർദ്ദാൻ. തിരുവനന്തപുരത്തു ചികിത്സയ്ക്കെത്തി കാണാതായ ലിഗയെ തിരഞ്ഞു കേരളത്തിന്റെ തീരദേശ ജില്ലകളിലെല്ലാം ആൻഡ്രു സഞ്ചരിച്ചിരുന്നു.

അന്നു കൊല്ലത്തു തുണയായതു പള്ളിത്തോട്ടം സ്വദേശിയായ പൊതുപ്രവർത്തകൻ അനിൽ അമീർ സുൽത്താനും സുഹൃത്ത് ജോഷ്വ സാമുവലും ഉൾപ്പെട്ട സംഘമായിരുന്നു. പിന്നീടു ലിഗയെ തിരുവനന്തപുരത്തു തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

2019ൽ തന്റെ നന്ദി അറിയിക്കാൻ ആൻഡ്രു കൊല്ലത്തു വന്ന് അനിൽ അമീറിനെയും സുഹൃത്തുക്കളെയും കണ്ടിരുന്നു. ഇത്തവണ അപ്രതീക്ഷിതമായാണു പുതുവത്സര ആശംസകൾ അറിയിക്കാൻ ഇന്നലെ ആൻഡ്രു കൊല്ലത്ത് എത്തിയത്. വൈകിട്ടോടെ മടങ്ങുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: