അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ

അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കാൻ യുഎഇ മന്ത്രിസഭയിൽ തീരുമാനം. എല്ലാ രാജ്യത്തെ പൗരന്മാർക്കും വിസ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത.

അടുത്ത അമ്പത് വർഷത്തേക്കുള്ള യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഏറെ നിർണായകമായ വർഷമായിരിക്കും 2020 എന്നും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ദുബായിയുടെ സാമ്പത്തികവികസനം, പൗരൻമാർക്കും സന്ദർശകർക്കുമുള്ള സേവനം, സർക്കാരിന്റെ കാര്യക്ഷമത, അടിസ്ഥാന സൗകര്യവികസനം, സുരക്ഷയും നീതിയും, ആരോഗ്യവും വിജ്ഞാനം തുടങ്ങി ആറു മേഖലകളിലായിരിക്കും സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക.

Share this news

Leave a Reply

%d bloggers like this: