ഡബ്ലിനിൽ 9 വയസുള്ള മകളെ ക്രൂരമായി മർദിച്ചതിന്  അറസ്റ്റിലായ ദമ്പതികളെ വിചാരണയ്ക്കയച്ചു 

ഡബ്ലിനിൽ  ഒൻപത് വയസുള്ള മകളെ ക്രൂരമായി  ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ദമ്പതികളെ കോടതി വിചാരണയ്ക്കയച്ചു. കുട്ടിയെ  ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റതിന്റെയും  കടിയേറ്റതിന്റെയും മുറിവുകളുണ്ട്. നീർവീക്കം ബാധിച്ച കുട്ടിയുടെ തലയ്ക്കും സാരമായ പരിക്കക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിനും(35) പിതാവിനു(37)മെതിരെ കോടതി കുറ്റം ചുമത്തി.


കഴിഞ്ഞ വർഷം ജൂലൈ 2 നാണ് പെൺകുട്ടിയെ ഡബ്ലിനിലെ വീട്ടിൽ നിന്നും ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചത്.ഇന്ന് ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നു തെളിയുകയും ജഡ്ജി ബ്രയാൻ സ്മിത്ത് മാതാപിതാക്കളെ വിചാരണയ്ക്കായി അയക്കുകയും ചെയ്തു. 

ചിൽഡ്രൻ ആക്ട് പ്രകാരം കുട്ടികൾക്ക് നേരെയുള്ള ആക്രമണം ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഐറിഷ് പൗരന്മാരല്ലാത്ത ദമ്പതികൾക്ക്  ജാമ്യം നൽകിയാൽ  രാജ്യംവിട്ട് പോകുന്നതിനുള്ള സാധ്യത ഗാർഡ കോടതിയെ അറിയിക്കുകയും തുടർന്ന് പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കസ്റ്റഡിയിൽ വിടുകയുമായിരുന്നു. തെളിവുകളെല്ലാം തന്നെ ദമ്പതിമാർക്ക് എതിരാണെന്നും സ്റ്റേറ്റ് സോളിസിറ്റർ അറിയിച്ചു.

14 ദിവസത്തിനകം പ്രോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും പ്രതികളെ ചോദ്യംചെയ്ത വീഡിയോയുടെ  പകർപ്പ് കോടതിയിൽ ഹാജരാക്കണമെന്നും  ജഡ്ജി സ്മിത്ത് ഉത്തരവിട്ടു.
പ്രതിരോധ സോളിസിറ്റർ റോബർട്ട് പർസലിന്റെ അപേക്ഷയെത്തുടർന്ന് ജൂനിയർ, സീനിയർ കൗൺസിലുകളെ പരിരക്ഷിക്കാനുള്ള നിയമ സഹായവും  നൽകി.

നിയമസഹായത്തെക്കുറിച്ച്  അഭിഭാഷകർക്കുള്ള വ്യത്യസ്തമായ അഭ്യർത്ഥന യുക്തിരഹിതമല്ലെന്നും സ്റ്റേറ്റ് സോളിസിറ്റർ പറഞ്ഞു
വിചാരണയ്ക്കായി ഈ മാസം അവസാനം  പ്രതികളെ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ   ഹാജരാക്കാനും ജഡ്ജി സ്മിത്ത് അറിയിച്ചു. മുൻപും പെൺകുട്ടിക്ക് പരിക്കേറ്റ സംഭവമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ആരോപണമുയർന്നെങ്കിലും ഫോൺ ഡാറ്റാ ഉൾപ്പെടെയുള്ള  തെളിവുകളെല്ലാം തന്നെ പ്രതികൾക്ക് അനുകൂലമായിരുന്നെന്നും Det. Sgt. Eoin McDonnell പറഞ്ഞു.

പ്രതികൾ കുട്ടിയെ ക്രൂരമായി മർദിക്കുകയും അടിയന്തര ചികിത്സാസഹായങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരമാസകലം നീർവീക്കവും പൊള്ളലേറ്റതിന്റെയും കടിയേറ്റതിന്റെയും മുറിവുകളും ഉള്ളതായും ഇത് ആകസ്മികമായോ സ്വയമേയോ പറ്റിയതല്ലെന്നും സംഭവത്തെപ്പറ്റി  പ്രതികൾ നൽകിയ വിവരങ്ങൾ തെറ്റാണെന്നും  തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്താൻ സാധിച്ചു.കുട്ടിയുടെ മാതാവ് ചോദ്യം ചെയ്യലിനിടയിൽ താൻ ഭയവും വീർപ്പിമുട്ടലും അനുഭവിക്കുകയാണെന്നും ഗാർഡയെ അറിയിച്ചതായി Det. Gda Aoife O’Brien പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: