ന്യൂ റോസ് 20-20 പുതുവത്സര ആഘോഷം വര്‍ണാഭമായി

ന്യൂ റോസ് (കൗണ്ടി വെക്സ് ഫോര്‍ഡ് ) ന്യൂ റോസിലെ മലയാളി സമൂഹം സംഘടിപ്പിച്ച 20-20 ക്രിസ്മസ് നവവത്സര ആഘോഷം വര്‍ണ്ണാഭമായ കാര്യപരിപാടികളോടെ സമാപിച്ചു.

കുട്ടികളുടെയും,മുതിര്‍ന്നവരുടെയും കലാപരിപാടികളും,ക്രിസ്മസ് കരോളും ആഘോഷപരിപാടികള്‍ക്ക് പൊലിമ കൂട്ടി.

സാമൂഹ്യ പ്രവര്‍ത്തകനും,എഴുത്തുകാരനുമായ ഡോ,ജോര്‍ജ് ലെസ്ലി 20-20 ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

അയര്‍ലണ്ടിലെ ഗ്രാമമേഖലകളില്‍ പോലും മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും, മലയാളികളായ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് നമ്മുടെ സംസ്‌കാരവും ഭാഷയും പകര്‍ന്നു കൊടുക്കേണ്ട ഉത്തരവാദിത്വം നാം മറന്നു പോകരുതെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ ഡോ,ജോര്‍ജ് ലെസ്ലി ഓര്‍മ്മിപ്പിച്ചു. കുടുംബങ്ങളില്‍ മലയാളതനിമ കൈവിട്ടു പോകാന്‍ അനുവദിക്കരുതെന്നും,അതിനു നമ്മുടെ കുട്ടികളെ മലയാളം സംസാരിപ്പിക്കാന്‍ പഠിപ്പിക്കേണമെന്നും അദ്ദേഹം പറഞ്ഞു.

ഷിജോ ഭാസ്‌കന്‍, അനിഷ് കുര്യന്‍ എന്നിവര്‍ ക്രിസ്മസ് നവവത്സര സന്ദേശങ്ങള്‍ നല്‍കി.സഞ്ജയ് ഷിജോ, ജുവല്‍ ഷൈജു, എയന ജിജോ,എന്നിവര്‍ ഒരുക്കിയ നൃത്ത നൃത്യങ്ങളും സാജു മാടമന, എബി കാലപ്പറമ്പില്‍ , സ്റ്റെഫി അനീഷ് , പാര്‍വതി ഷിജോ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ കരോക്കെ ഗാനമേളയുംന്യൂ റോസ് 20-20 യെ പ്രൗഢഗംഭീരമാക്കി.

ജസ്റ്റിന്‍ ജേക്കബന്റെ നേതൃത്തിലെത്തിയ ക്രിസ്തുമസ് കരോള്‍ സംഘവും ന്യൂറോസ് മലയാളികള്‍ക്ക് നവ്യാനുഭവമായി.വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ 9 മണിയോടെ ന്യൂറോസ്സ് ട്വന്റി ട്വന്റിക്ക് വിരാമമായി

വാര്‍ത്ത :സാജു മാടമന

Share this news

Leave a Reply

%d bloggers like this: