ചൈനയിലെകോറോണ വൈറസ് പ്രഭവകേന്ദ്രത്തിൽ നിന്ന് ഐറിഷ് പൗരന്മാരെ മോചിപ്പിക്കാൻ പദ്ധതിയായി

ചൈനയിലെ വൈറസ് പ്രഭവകേന്ദ്രമായ Hubei പ്രവിശ്യയിൽ നിന്ന് പുറത്തുപോകാൻ, ഐറിഷ് പൗരൻമാരെ സഹായിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പ് ഊർജിതമാക്കി .

മധ്യ ചൈനയിലെ Hubei പ്രവിശ്യയിലെ Wuhan-ലെ ഒരു ഹെൽത്ത് സ്റ്റേഷനിൽ, തിങ്കളാഴ്ച കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരു സ്ത്രീയുമായി, മെഡിക്കൽ സംഘത്തിലുള്ളവർ സംസാരിച്ചിരുന്നു.    കൊറോണ വൈറസിന്റെ ചൈനയിലെ പ്രഭവകേന്ദ്രത്തിൽ കുടുങ്ങിയ ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ നല്ലനിലയിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

ചൈനയിൽ മരണസംഖ്യ 82 കടന്നപ്പോൾ തന്നെ Hubei പ്രവിശ്യയിൽ നിന്ന് രക്ഷപെടുന്നതിന്, ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിന് വേണ്ട പ്രായോഗികമായ എല്ലാ സാധ്യതകളും അന്വേഷിക്കുകയാണെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു.
എന്നിരുന്നാലും, ഈ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ, പ്രശ്നബാധിത നഗരത്തിലുള്ളവർക്ക് അവരുടെ ചൈനീസ് പങ്കാളികളുമായി ബന്ധപ്പെട്ട് പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പങ്കാളികളെ ഉപേക്ഷിക്കാനോ ഒപ്പം കൂട്ടാനോ പറ്റാതെ അവർ ധർമ്മസങ്കടത്തിലാകാനും സാധ്യതയുണ്ട്.  Hubei പ്രവിശ്യയിലെ ഐറിഷ് പൗരന്മാരുമായി എംബസി ബന്ധപ്പെട്ടതിൽ നിന്നും ലഭ്യമായ ആശങ്കയാണിത്. 

പ്രശ്ന ബാധിത പ്രദേശത്ത് എട്ട് ഐറിഷ് പൗരന്മാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വൈറസ് പടരാതിരിക്കാൻ ചൈനീസ് അധികൃതർ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് ഇവർക്ക് അവിടെതന്നെ തുടരേണ്ടതായി വന്നിട്ടുണ്ട്.

തിങ്കളാഴ്ച Hubei-പ്രവശ്യയിലെ Wuhan മേയർ ഈ പ്രതിസന്ധി കൈകാര്യം ചെയ്തതിനെക്കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയരുകയും, അദ്ദേഹം രാജിവയ്ക്കാൻ സന്നദ്ധനാവുകയും ചെയ്തു. ഇത്രക്കും രൂക്ഷമായ അപകടസാധ്യതയെക്കുറിച്ച് നേരത്തെ അറിയിച്ചിട്ടില്ലെന്ന ആക്ഷേപം ജീവനക്കാർക്കിടയിൽ രൂക്ഷമാണ്.
ഏകദേശം 21 ദശലക്ഷം ജനസംഖ്യയുള്ള തലസ്ഥാന നഗരമായ ബീജിംഗിലെ ഉദ്യോഗസ്ഥർ, തിങ്കളാഴ്ച കൊറോണ വൈറസ് മൂലമുള്ള ആദ്യത്തെ മരണം പ്രഖ്യാപിച്ചു. 50 കാരനായ രോഗി ജനുവരി എട്ടിന് വുഹാനിലേക്ക് യാത്ര ചെയ്യുകയും ഒരാഴ്ചയ്ക്ക് ശേഷം ബീജിംഗിലേക്ക് മടങ്ങുകയും, ശേഷം പനി മൂലം മരിക്കുകയായിരുന്നു. 

ജനുവരി 22 ന് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചുവെന്ന് ബീജിംഗ് മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. ചൈനയിൽ കോറോണ മൂലം ഇതുവരെ 160 പേർ മരിച്ചു, 4193 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: