ഷെങ്കൻവിസ ! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾ

സഞ്ചാരികളുടെ യൂറോപ്യൻ യാത്ര മോഹങ്ങൾക്ക്  ഇനി ചിലവേറും. ഷെൻഗൻ രാജ്യങ്ങൾ  വിസ ഫീസ് നിരക്ക് വർദ്ധിപ്പിക്കുന്നു. 2020 ഫെബ്രുവരി 02 മുതലാണ് വിസാ ഫീസ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരിക.

60 യൂറോ ആയിരുന്ന ഫീസ് ഫെബ്രുവരി മുതൽ 80 യൂറോ ആവും.
എന്താണ് ഷെൻഗൻ വിസയെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും നോക്കാം.

ഷെങ്കൻ വിസ യൂറോപ്പ് സന്ദര്‍ശിക്കുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും അവിടെ താമസമാക്കിയിട്ടുള്ളവർക്കും ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന സൗകര്യങ്ങളിലൊന്നാണ്.

ഷെങ്കൻ വിസ.
അതിർത്തി എന്ന ആശയമില്ലാതെ സ്വതന്ത്ര്യമായി സഞ്ചരിക്കുവാൻ സഹായിക്കുന്ന ഷെങ്കൻ വിസയുടെ പരിധിയിൽ ആദ്യ കാലത്ത് ഏഴു രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനു കാരണം 1985 ൽ ഒപ്പുവെച്ച ഉടമ്പടിയിൽ ഏഴു രാജ്യങ്ങളാണ് ഉണ്ടായിരുന്നത് എന്നതാണ്. . ഇന്ന് 29 രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങളായുള്ളത്. ഷെങ്കൻ വിസയുണ്ടെങ്കിൽ പാസ്പോർട്ട് ഇല്ലാതെ യൂറോപ്യൻ യൂണിയനിയലെ ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.

29 ഷെങ്കൻ രാജ്യങ്ങൾ 
ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, മൊണാകോ, സാന്മാറിനോ, വത്തിക്കാൻ എന്നീ രാജ്യങ്ങളിലൂടെ ഷെൻഗൻ വിസയുപയോഗിച്ച് യാത്ര ചെയ്യാം. ഇത് കൂടാതെ നോർവെയും ഐസ് ലാൻഡും ഷെൻഗൻ വിസ അവരുടെ രാജ്യത്ത് അംഗീകരിച്ചിട്ടുണ്ട്.

ബ്രിട്ടന്‍, അയർലൻഡ് എന്നീ രണ്ടു രാജ്യങ്ങളിലും ഷെൻഗൻ വിസ അനുവദിച്ചിട്ടില്ല.

വാർത്തകൾ ലഭിക്കാൻ ദയവായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു ഫോളോ ചെയ്യൂ

 https://www.facebook.com/rosemalayalamofficial/

വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരൂ

https://chat.whatsapp.com/GmHYKeKNtOe8jRqwNMNmwc

Share this news

Leave a Reply

%d bloggers like this: