വംശീയ അധിക്ഷേപത്തിനിരയായി ആസിഡ് ആക്രമണം നേരിട്ട യുവാവ് വാട്ടർഫോർഡ് എഫ്. സി ഫുട്‌ബോൾ ടീമിൽ

വംശീയ അധിക്ഷേപത്തിന്റെ  ഭാഗമായി ആസിഡ് ആക്രമണം നേരിട്ട യുവ ഫുട്ബോൾ താരം Tega Agberhiere വാട്ടർഫോർഡ് എഫ് സിയുടെ  യൂത്ത് ടീമിൽ ഇടംപിടിച്ചു. ആസിഡ് ആക്രമണം നേരിട്ട്  ഒരു വർഷത്തിനുള്ളിലാണ് Tega Agberhiere നു  പുതുജീവൻ നൽകുന്ന ഈ തീരുമാനം വാട്ടർഫോർഡ് എഫ്. സി  ഫുട്ബോൾ അക്കാദമി കൈകൊണ്ടത്.

അയർലൻഡ് അണ്ടർ 17 ഫുട്ബോൾ ടീമിൽ അംഗമായിരുന്ന സമയത്താണ്  Tega Agberhiere ആക്രമണം നേരിടേണ്ടി വന്നത്. വാട്ടർഫോർഡിൽ വച്ചായിരുന്നു ആസിഡാക്രമണം നേരിട്ടതു.Tega Agberhiere ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.

2019 ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ Tega Agberhiere യെ ആദ്യം വാട്ടർഫോർഡ് ആശുപത്രിയിലും പിന്നീട് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നിരവധി പ്രാവശ്യം  ത്വക്ക്  മാറ്റ ശസ്ത്രക്രിയ   ചെയ്യേണ്ടിവന്നു.  അക്രമം നടത്തിയ പ്രതികളെ പിടിച്ചെങ്കിലും അധികാരികൾ അവർക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് ആണ് അധികാരികൾ എടുക്കുന്നത്  എന്ന ഗുരുതരമായ ആരോപണവുമായി അമ്മ കഴിഞ്ഞ ആഴ്ച രംഗത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: