Friday, 23 April 2021

ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് ഗാൽവേ ആശുപത്രി ക്യാൻറീൻ അടച്ചു

Updated on 22-02-2020 at 3:52 am

Share this news

നൂറുകണക്കിന് രോഗികളെ പരിചരിക്കുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിലെ അടുക്കള ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു.

അടുത്തിടെ നടത്തിയ പരിശോധനയിൽ
കീട നിയന്ത്രണ കരാറുകാർ
എലികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ചത്ത എലിയെ കണ്ടെത്തിയത്. എച്ച്‌എസ്‌ഇയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഏറ്റവും ഫലപ്രദമായ നിലയിൽ ആശുപത്രി ക്യാൻറീനും പരിസരവും വൃത്തിയാക്കേണ്ടതുണ്ട്. മാത്രവുമല്ല കൂടുതൽ പരിശോധനകളും നടത്തേണ്ടതുണ്ട്.

തുടർനടപടികൾക്ക് ശേഷം ‘എത്രയും വേഗം’ ക്യാൻ്റീൻ തുറക്കുമെന്ന് ആശൂപത്രി അധികൃതർ അറിയിച്ചു.

comments


 

Other news in this section