ഗാൽവെയിലേ വിഷു ആഘോഷങ്ങൾ ഉപേക്ഷിച്ചു .

      വന്ദേമാധവം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏപ്രിൽ 18 നു ഗാൽവേ commercial ബോട്ട് ക്ലബ് ൽ വച്ച് നടത്താനിരുന്ന വിഷു ആഘോഷങ്ങൾ covid 19 മൂലമുള്ള പുതിയ സാമൂഹിക സാഹചര്യത്തെ തുടർന്ന് ഉപേക്ഷിച്ചതായി സംഘാടകർ അറിയിച്ചു . ഇ വർഷം ഡബ്ലിനിലെ ചിന്മയ മിഷനുമായി സഹകരിച്ചുകൊണ്ടു ഏകദേശം ഇരുന്നൂറോളം പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വളരെ വിപുലമായ ആഘോഷ പരിപാടികളായിരുന്നു  വന്ദേമാധവം തീരുമാനിച്ചിരുന്നത് . നിലവിലെ സാഹചര്യമനുസരിച്ചു അടുത്ത ഒരു ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത് വരെ രണ്ടാം ശനിയാഴ്ചകളിലെ സത്‌സംഗവും നിർത്തിവക്കുവാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു എന്ന് രക്ഷാധികാരി അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: