കോവിഡ്-19 : സാമ്പത്തിക മേഖലയിൽ വലിയ മാന്ദ്യം സൃഷ്ടിക്കുമെന്ന് IMF മേധാവി

ലോകത്താകമാനം പടർന്നുപിടിക്കുന്ന കൊറോണ വൈറസ്‌ 2020-ലെ ആഗോള സാമ്പത്തിക വളർച്ച കുത്തനെ ഇടിയുന്നതിന് കാരണമായേക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്‌(IMF) മേധാവി അറിയിച്ചു.

1930-ലെ മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിനു ഇത് കാരണമാകുമെന്നും 2021-ൽ ഭാഗികമായി മാത്രമേ ഈ തകർച്ച പരിഹരിക്കാൻ സാധിക്കുള്ളുവെന്നും  അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതത്തെക്കുറിച്ച് വ്യക്തമാക്കുന്ന റിപ്പോർട്ട്‌ IMF മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർ‌ജിവാപെയ്ൻ പുറത്തുവിട്ടു. 8 ട്രില്യൺ ഡോളറിലധികം ക്ഷേമപദ്ധതികൾക്കായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ചിലവാക്കി.

ഈ പ്രതിസന്ധി വളർന്നുവരുന്ന വിപണികളെയും വികസ്വര രാജ്യങ്ങളെയും സാരമായി  ബാധിക്കുമെന്നും 2020-ൽ 160 അംഗ രാജ്യങ്ങളിൽനിന്നും  ആളോഹരി വരുമാന വളർച്ച പ്രതീക്ഷിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിൽ 170 രാജ്യങ്ങളിലെ പ്രതിശീർഷ വരുമാന വളർച്ച കുറയുമെന്നും അവർ പറഞ്ഞു.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വൈറസ്‌ വ്യാപനം കുറയുകയാണെങ്കിൽ 2021 ൽ IMF-ന്റെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജോർജിയ പറഞ്ഞു.

പകർച്ചവ്യാധി എല്ലാ രാജ്യങ്ങളെയും  ബാധിക്കുന്നുണ്ടെന്നും ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ദുർബലമായതിനാൽ കൂടുതൽ അപകടസാധ്യതയുണ്ടെന്നും ജോർജിയ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: