അയർലണ്ടിലെ ആരോഗ്യപ്രവർത്തകരുടെ  ജീവിതം ആസ്‌പദമാക്കിയ ഹൃസ്വചിത്രം “ഹൃദയപൂർവം ” റിലീസ് ആയി

ഈ കോവിഡ്  കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും
അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  തുറന്നു കാട്ടുന്ന വളരെ ഹൃദയ സ്പർശിയായ ഈ ഹൃസ്വ ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ്  മലയാളിയായ ദിബു മാത്യു ആണ്.  

നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ  ഈ ലോക്ക് ഡൌൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല. ഏറ്റവും കുറഞ്ഞത് ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് നമ്മുടെ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരിക്കാൻ സാധിക്കാറുണ്ട്. എന്നാൽ അവർക്കതിന് കഴിയാറില്ല.

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവന്നാൽ പ്രത്യേകിച്ച് കോവിഡ് രോഗികളെ ചികിൽസിച്ചിട്ടു വന്നാൽ അവർ സെല്ഫ് ഐസൊലേറ്റ് ചെയ്യാറാണ് പതിവ് .  അവരനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളൊക്കെ വളരെ ഹൃദയസ്പര്ശിയായി ഈ ഹൃസ്വ ചത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .  നമുക്ക് ഈ രോഗം പിടിപെടാതിരുന്നാൽ മാത്രമേ അവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കുകയുള്ളു . അതുകൊണ്ടു നമുക്ക് അനാവശ്യമായി പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചും ഗവണ്മെന്റ് തരുന്ന നിർദേശങ്ങൾ പൂർണമായും അനുസരിച്ചും കൊണ്ട് നമ്മുടെ ആരോഗ്യ പ്രവത്തകരോടുള്ള ഉത്തരവാദിത്വം നിറവേറ്റാം .

ഈ ലോക്ക് ഡൌൺ കാലത്തേ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വളരെ മനോഹരമായി ചിത്രീകരിക്കുവാൻ ഇതിന്റെ അണിയറ പ്രവത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.  ഈ ഹൃസ്വചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച. ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കാൻ മറക്കില്ലല്ലോ

സ്നേഹത്തോടെ ടീം ഹൃദയപൂർവം .

Share this news

Leave a Reply

%d bloggers like this: