കോവിഡിനുശേഷം പട്ടിണിയും ക്ഷാമവും; യുഎൻ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്

‌ഐക്യരാഷ്‌ട്രകേന്ദ്രം
കോവിഡ്‌ മഹാമാരി ലോകത്ത്‌ കടുത്ത പട്ടിണിയും ക്ഷാമവും ആഗോള ഉൽ‌പ്പാദനത്തിൽ 8.5 ട്രില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 641 ലക്ഷം കോടി രൂപ) നഷ്ടവും ഉണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ മുന്നറിയിപ്പ്. വികസനപദ്ധതികൾക്ക്‌ ധനസഹായം നൽകുന്നതിനുള്ള ഉന്നതതല പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1930കളിലെ മഹാമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാകും ഇത്‌. രാജ്യങ്ങൾ ഒന്നിച്ചുനിന്ന് മാന്ദ്യത്തെ ‌നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാ ശാസ്‌ത്ര–-സാങ്കേതിക പുരോഗതിയും കൈവരിച്ചിട്ടും ഒരു സൂക്ഷ്‌മാണു കാരണം മനുഷ്യകുലം മുഴുവൻ അഭൂതപൂർവമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്‌. നാം എത്ര ദുർബലരാണെന്ന്‌ കോവിഡ്‌ നമ്മളെ പഠിപ്പിച്ചു. നേരത്തേ പ്രതികരിച്ചുതുടങ്ങിയാൽ മാത്രമേ പ്രശ്നങ്ങൾ തരണം ചെയ്യാനാകൂ. അറുപതുലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലേക്ക്‌ വീണുകഴിഞ്ഞു. ആഗോളതലത്തിൽ 160 കോടിപേർക്ക്‌ തൊഴിലില്ലാതായി’–ഗുട്ടെറസ്‌ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: