ലോകം മുഴുവൻ സുഖം പകരാനായ് മിഴിതുറന്ന ദീപങ്ങൾ ……

സ്വന്തം ജീവൻ പോലും അന്യന്റെ ശ്വാസനിശ്വാസങ്ങൾക്കായി ,കാരുണ്യത്തിന്റെ കരുതലായി , പടർന്ന് അഗ്നിയായ് തീർത്ത കാവലിന്റെ കാലഘട്ടത്തിലൂടെ കടന്നു പോയ കുറച്ചു നാളുകൾക്കാണ് ലോകം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത് .

അവരെ മറക്കാതിരിക്കാൻ, ചിലങ്ക കെട്ടിയ നടന വിസ്മയങ്ങളുടെ ഒരു അടയാളപ്പെടുത്തലായി മാത്രമേ ഇതിനെ കാണാവൂ

നിസ്സഹായതയിലേക്കു ജ്വാലയായി പടർന്ന ഒരു കൂട്ടം നന്മകളുടെ സേവനത്തിനു നൽകാൻ ഹൃദയപൂർവം ഒരു നന്ദി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന യാഥാർഥ്യത്തിൽ നിന്നും ഉത്ഭവിച്ച ഈ ആശയം ഇവിടെ പൂർത്തീകരിക്കുന്നതു അയർലണ്ടിന്റെ പ്രിയപ്പെട്ട നൃത്താധ്യാപകരാണ് .

കാലചക്രം കീഴ്പ്പെടുത്തുന്ന , ഈ കാലവും നമ്മളിൽ നിന്നകലും എന്നത് തികഞ്ഞ യാഥാർഥ്യം മാത്രം. എങ്കിലും നിങ്ങളെ മറക്കാതിരിക്കാൻ ശ്രേമിക്കുന്നവരുടെ ആത്മാർത്ഥ ആഗ്രഹത്തോടെയുള്ള ഈ ചെറിയ കലോപഹാരം അഭിമാനത്തോടെ ഹൃദയപൂർവം സമർപ്പിക്കുന്നു . എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരിക്കൽകൂടി നന്ദി ..

ടീച്ചേർസ് :-

ശരണ്യ ജ്യോതികുമാർ – അനുഗ്രഹ ഡാൻസ് സ്കൂൾ
ധന്യ കിരൺ – മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്
രഞ്ജിനി രാജൻ – മയൂര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്
സപ്‌താ രാമൻ – സപ്തസ്വരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ്
ഫിജി സാവിയോ – വർണം സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്
സ്വാതി വിജേഷ് – നാട്യകലാമന്ദിരം സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ്

Share this news

Leave a Reply

%d bloggers like this: