കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് നാസയുടെ അഭിനന്ദനം

നാസയുടെ അടുത്ത ചൊവ്വ ദൗത്യമായ മാർസ്റോവർ മഹാമാരിയോട് പോരാടുന്ന ധീരരായ ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കും.

കൊറോണ വൈറസ് വ്യാപനം തടയാനും കോവിഡ് -19 ബാധിച്ച ആളുകൾക്ക് ചികിത്സ നൽകാനും പോരാടുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തനകരെയും ആദരിക്കുന്നതിനായി ജൂലൈ 20 ന് വിക്ഷേപിക്കുന്ന മാർസ് 2020 റോവർ പെർസെവെറൻസിൽ ഒരു ഫലകം സ്ഥാപിക്കുമെന്ന് നാസ അറിയിച്ചു.

മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ ആദരവ്  നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാലിഫോർണിയ, പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയിലെ  പെർസെവെറൻസ് ഡെപ്യൂട്ടി പ്രോജക്ട് മാനേജർ മാറ്റ് വാലസ് പറഞ്ഞു. ഭാവിതലമുറ ചൊവ്വയിൽ എത്തുമ്പോൾ മഹാമാരിയെ തടുത്ത ഒരു ജനത 2020-ൽ ഭൂമിയിൽ ഉണ്ടായിരുന്നുവെന്ന് അവരെ ഓർമ്മപ്പെടുത്തുമെന്നും അവർ പറഞ്ഞു.

ഭൂമിയെ ഉയർത്തിപ്പിടിക്കുന്ന ആരോഗ്യ പ്രവർത്തകരെ പ്രതിനിധീകരിക്കുന്ന സ്റ്റാഫ്‌ ആൻഡ് സെർപെന്റ് ചിഹ്നം 3-by-5-ഇഞ്ച് (8 by 13 cm) ലോഹപ്ലേറ്റിൽ ആലേഖനം ചെയ്ത് നാസയുടെ ബഹിരാകാശ വാഹനത്തിൽ ഘടിപ്പിച്ചു. ആറ് ചക്രങ്ങളുള്ള പെർസെവെറൻസിന്റെ ചേസിസിന്റെ ഇടതുവശത്ത് മധ്യഭാഗത്തും പിന്നിലുമുള്ള ചക്രങ്ങൾക്കിടയിലാണ് പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ളതെന്ന് നാസ അധികൃതർ പറഞ്ഞു.

കൊറോണ വൈറസ് പേർസെവെറൻസ് ടീം അംഗങ്ങളുടെ ജീവിതത്തെയും സാരമായി ബാധിച്ചു. എഞ്ചിനീയർമാരും സാങ്കേതികവിദഗ്ദ്ധരും ഉൾപ്പെടെയുള്ള മിഷൻ ഉദ്യോഗസ്‌ഥഗർ വിക്ഷേപണത്തിനായുള്ള അന്തിമ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൊറോണ വൈറസ്‌ വ്യാപകമാകുന്നത്.

പകർച്ചവ്യാധി നാസയുടെ പല സൗകര്യങ്ങളും അടയ്ക്കാൻ നിർബന്ധിതരാക്കിയെങ്കിലും ഉചിതമായ സുരക്ഷാ മുൻകരുതലുകളോടെ പ്രവർത്തനം തുടർന്നു. ജൂലൈയിൽ പെർസെവെറൻസ് വിക്ഷേപണം നടന്നില്ലെങ്കിൽ അടുത്ത അവസരത്തിനായി 2022 അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്നും നാസ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: