Covid-19 സാഹചര്യവുമായി ബന്ധപ്പെട്ട് WHO സംഘം ചൈനയിലേക്ക്

‌കോവിഡിന്റെ ഉത്ഭവമറിയാൻ ലോകാരോഗ്യ സംഘടനയുടെ(WHO) സംഘം അടുത്തയാഴ്ച ചൈന സന്ദർശിക്കും. കോവിഡ്‌ വ്യാപനം തുടങ്ങി ആറുമാസത്തിനുശേഷമാണ്‌ സംഘം ചൈന സന്ദർശിക്കുന്നത്‌.

ലോകത്ത്‌ കോവിഡ്‌ രോഗികൾ ക്രമാതീതമായി വർധിക്കുന്നതിനാലാണ്‌ നടപടി. വിശദമായ അന്വേഷണം നടത്തുമെന്ന്‌ ഡബ്ല്യൂഎച്ച്‌ഒ മുഖ്യശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എവിടെനിന്നാണ്‌ മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗമെത്തിയത്‌‌, മൃഗങ്ങളിൽനിന്ന്‌ മൃഗങ്ങളിലേക്ക്‌ പടർന്നതിന്‌ ശേഷമാണോ മനുഷ്യരിലേക്ക്‌ പടർന്നത്‌ എന്നീകാര്യങ്ങൾ പരിശോധിക്കുമെന്ന്‌ അവർ പറഞ്ഞു. ഡിസംബർ 31നാണ്‌ ‘ന്യുമോണിയ പോലുള്ള രോഗം’ എന്ന നിലയിൽ ചൈനയിലെ വുഹാനിൽ കോവിഡാദ്യമായി റിപ്പോർട്ട്‌ ചെയ്തത്‌.

Share this news

Leave a Reply

%d bloggers like this: