ചൊവ്വയിൽ സമ്മർ റോഡ് ട്രിപ്പ് നടത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ

നാസയുടെ ചൊവ്വ പര്യവേക്ഷണമായ ക്യൂരിയോസിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാസ ഇന്നലെ പുറത്തുവിട്ടു.
ക്യൂരിയോസിറ്റിയുടെ റോവർ ചൊവ്വയിൽ സഞ്ചരിക്കുന്നതായി നാസ അറിയിച്ചു.

ക്യൂരിയോസിറ്റി റോവർ സമ്മർ റോഡ് ട്രിപ്പ് നടത്തുകയാണെന്നും ഏറെ പ്രതീക്ഷയോടെയാണ് റോവറിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

സൾഫേറ്റ് ബെയറിംഗ് യൂണിറ്റിന്റെ പ്രവർത്തനമാണ് ഇനി റോവറിൽ നടക്കുക. Clay-bearing യൂണിറ്റിന്റെ പ്രവർത്തനം കഴിഞ്ഞ വർഷം നടന്നിരുന്നു.

ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിലൂടെയാകും റോവർ ഇനി സഞ്ചരിക്കുക. ഈ പ്രദേശത്തുള്ള ജലത്തിന്റെ സാന്നിധ്യം, മറ്റു ലവണങ്ങളുടെ സാന്നിധ്യം തുടങ്ങി നിരവധി വിവരങ്ങൾ ലഭിക്കുമെന്ന് നാസ പ്രതീക്ഷിക്കുന്നു.

ക്യൂരിയോസിറ്റിയിലെ ഓട്ടോമേറ്റഡ് സിസ്റ്റം സഞ്ചരിക്കുമ്പോൾ ഭൂപ്രദേശത്തുണ്ടാകുന്ന തടസ്സങ്ങൾ മനസിലാക്കാനും അതിനോട് പ്രതികരിക്കാനും സഹായിക്കും. ഇത് മണലിലൂടെയും ഗർത്തങ്ങളിലൂടെയുമൊക്കെയുള്ള റോവറിന്റെ യാത്രയെ സാധ്യമാക്കും.

നിലവിൽ ചൊവ്വയിൽ പ്രവർത്തിക്കുന്ന നാസയുടെ ഒരേയൊരു റോവറാണ് ക്യൂരിയോസിറ്റി. ജൂലൈയിലോ ഓഗസ്റ്റിലോ നാസയുടെ പുതിയ ചൊവ്വ ദൗത്യമായ പെർസെവെറൻസ് റോവർ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: