മലയാളി ട്രാവൽ ഏജന്റ് റീഫണ്ട് വിവാദം; ഗാൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയും യാത്രക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു.

നൂറു കണക്കിന് മലയാളികളിൽ നിന്നും ക്യാൻസൽ ചെയ്ത ടിക്കറ്റ് ചാർജ്ജ് മുഴുവനായി മലയാളി ട്രാവൽ ഏജന്റുമാർ നൽകുന്നില്ല എന്ന പരാതി നേരത്തെ ഉയർന്നതാണ്. അതിന് ശേഷം വിവിധ ഇടങ്ങളിൽ പരാതിക്കാർ ഒത്തുകൂടി നിയമനടപടികളുമായി പോവുകയാണെന്നാണ് അറിയാൻ കഴിയുന്നത്.

ഈ അവസരത്തിൽ മുഴുവൻ   റീഫണ്ട് ലഭിക്കാത്തവർക്ക് ഗാൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയും പിന്തുണ പ്രഖ്യാപിച്ചു. നിയമ വിരുദ്ധമായ ചാർജ്ജുകൾ ഈടാക്കുന്ന വിവരം പാർലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തിയതായി അറിയാൻ കഴിയുന്നു.Galway Indian Cultural Community- യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

TRAVEL AGENCY SCAM IN IRELAND

അയർലണ്ടിലെ മലയാളികൾക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് മലയാളികളായ ട്രാവൽ ഏജന്റമാർ എല്ലാവരും കൂടി ഒത്ത് ചേർന്ന് മീറ്റിംഗ് നടത്തി ഈ മഹാമാരിക്കിടയിലും
സ്വന്തം ജനത്തെ കൊള്ളയടിക്കാൻ തീരുമാനിച്ചത്.
GICC യ്ക്കു കിട്ടിയ പരാതികൾ മാത്രം 200-ൽ പരം ടിക്കറ്റുകളുടെയും ഒരു ലക്ഷത്തിലധികം യൂറോയുടെയും കണക്കുകളാണ്. പരാതി പറയാത്തവരും മുന്നോട്ടു വരാത്തവരുടെയും കണക്കുകൽ ഇതിന്റെ പത്തിരട്ടിയോളം വരുമെന്നു കണക്കാക്കുന്നു. പ്രസ്തുത തട്ടിപ്പിന്റെ കൂടുതൽ വസ്തുതകൾ തെളിവുകൾ സഹിതം ഐറിഷ് പാർലിമെന്റ് അംഗങ്ങളുടെയും, ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററിന്റെയും ട്രാൻസ്‌പോർട് മിനിസ്റ്ററിന്റെയും ശ്രദ്ധയിൽ GICC പെടുത്ത്കയുണ്ടായി.
നിയമപരമല്ലാത്ത ചർജുകൾക്കും റീ ഫണ്ട് പിടിച്ചു വയ്ക്കുന്നതിനും എതിരെ നിയമ നടപടികൾ ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ പണവും ഉപഭോക്താവി നു തിരിച്ചു കൊടുത്തില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നു രോഷാകുലയായാണ് ഗോൽവേ Si’nn Fe’in, TD ജി ഐ സി സി യെ അറിയിച്ചത്.
കൂടുതൽ വിവരങ്ങൾ വെളിവായി കൊണ്ടിരിക്കുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്!
തികച്ചും നിയമ വിരുദ്ധവും, ഹവാല, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി അനധികൃതമായ ബിസിനസുകൾ നടത്തുന്ന ട്രാവൽ ഏജൻസികളും ഉണ്ടത്രേ !!
ടിക്കറ്റിൽ ബിസിനസ് സംബദ്ധമായ യാതൊരു വിവരണങ്ങളും നൽകുന്നില്ല. ഇൻവോയ്‌സ്‌, കോൺട്രാക്ട്, ഇൻഷുറൻസ്, റസീപ്റ്റ് തുടങ്ങി ചിലർ കമ്പനിയുടെ പേര് പോലും
നൽകിയിട്ടില്ല.
ഒരു ട്രാവൽ ഏജന്റ്‌ നിങ്ങളുടെ ടിക്കറ്റിന് റീ ഫണ്ടിന് അർഹതയില്ല എന്ന് പറഞ്ഞു മുഴുവൻ തുകയും വരെ അപഹരിക്കാൻ ശ്രമിക്കുകയുണ്ടായി.

അയർലണ്ടിൽ
ബിസിനസ് നടത്തുന്നതിന് നിബന്ധമായും വേണ്ട ആർബിട്രഷൻ വിവരങ്ങൾ പോലും ടിക്കറ്റിനോടൊപ്പം ലഭ്യമക്കിയിട്ടില്ല.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആയിരിക്കുമ്പോൾ സത്യാസന്ധമായിട്ടും, രാജ്യത്തെ നിയമങ്ങൽക്കു വിധേയമായും ബിസിനസ് നടത്തി ഉപഭോക്താക്കളുടെ മുഴുവൻ തുകയും യാതൊരു വിധ വ്യവസ്ഥകളും വിട്ടു വീഴ്ചയും ഇല്ലാതെ ഉടൻ തന്നെ തിരിച്ചു കൊടുത്ത് പ്രശ്നം അവസാനിപ്പിക്കണം എന്ന് ഞങ്ങൾ ആവശ്യപെടുന്നു. അല്ലാത്ത പക്ഷം പണം നഷ്ടപെട്ട ഉപഭോക്താക്കളോടൊപ്പം നീതി ലഭ്യമാക്കുന്നത്തിനു GICC അവസാനം വരെ കൂടെയുണ്ടാവും. നിയമ നടപടികൾക്ക്
Indo Irish Travellers Forum ത്തിന് എല്ല പിന്തുണയും നൽകുന്നതായിരിക്കും.

ഈ അവസരത്തിലെങ്കിലും ചില ഏജൻസികൾ പണം തിരിച്ചു നൽകി മാന്യത കാണിച്ചു തുടങ്ങി എന്നറിയുന്നത് സ്വാഗതാർഹമാണ്.

അനാവശ്യമായ വ്യവഹാരങ്ങൾ കൂടുതൽ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൽക്കും കാരണമാകുമെന്ന് വീണ്ടും ഓർമിപ്പിക്കുന്നു.
അനർഹമായത് കയ്യിൽ വയ്ക്കാതെ അന്യൻ കഷ്ടപെട്ടു ഉണ്ടാക്കിയ പണം എത്രയും പെട്ടന്ന് തിരികെ നൽകി സൗഹൃദ അന്തരീക്ഷം നിലനിർത്തണം എന്ന് എല്ലാ ഉപഭോക്താക്കളോടും മലയാളികളോടും ഒപ്പം ഞങ്ങളും ആഗ്രഹിക്കുന്നു! ആവശ്യപ്പെടുന്നു !!.
– GICC

https://www.facebook.com/indiansingalway/posts/1635509173275200

Share this news

Leave a Reply

%d bloggers like this: