ബയേണോ പിഎസ്‌ജിയോ ? യൂറോപ്പിന്റെ അധിപന്മാരെ അറിയാൻ മണിക്കൂറുകൾ മാത്രം

യൂറോപ്പിന്റെ സോക്കർ ജേതാക്കളെ മണിക്കൂറുകൾക്കിടയിൽ തീരുമാനിക്കപ്പെടും. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ബയേൺ മ്യൂണിക് പിഎസ്‌ജിയെ നേരിടും. ആറാംകിരീടത്തിലാണ് ബയേണിന്റെ നോട്ടമെങ്കിൽ, ടീം പിറന്ന 50–ാംവർഷത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാനാണ് പിഎസ്ജി എത്തുന്നത്. ലിസ്ബണിലെ ഡാ ലൂസ് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച വൈകിട്ട് 8 (BST) മണിക്കാണ് കലാശപ്പോര്.

കളിച്ച പത്തിലും ജയിച്ചാണ് ബയേൺ എത്തുന്നത്. ഹാൻസ് ഫ്‌ലിക്കിനുകീഴിൽ അപാര കുതിപ്പാണ് അവർ നടത്തുന്നത്. അവസാന 28 കളികളിലും തോൽവി അറിഞ്ഞിട്ടില്ല. ലീഗിൽ ചെൽസിയെയും ബാഴ്സലോണയെയും തകർത്തു. സെമിയിൽ ല്യോണിനെയും അനായാസം കീഴടക്കി. 15 ഗോളടിച്ച റോബർട്ട് ലെവൻഡോവ്സ്‌കിയാണ് കരുത്തൻ.

ഫ്രാൻസിലെ ചാമ്പ്യൻഷിപ്പുകളെല്ലാം പേരിലാക്കിയാണ് ഇത്തവണ പിഎസ്ജി എത്തുന്നത്. നാലു കിരീടങ്ങളാണ് തോമസ് ടുഷലിന്റെ സംഘം ഈ സീസണിൽ നേടിയത്. ബോറൂസിയ ഡോർട്ട്മുണ്ട്, അറ്റ്ലാന്റ, ആർബി ലെയ്പ്സിഗ് എന്നിവരെ കീഴടക്കിയാണ് കന്നിഫൈനലിന് എത്തുന്നത്. മുന്നേറ്റത്തിലെ നെയ്മർ–കിലിയൻ എംബാപ്പെ–ഏഞ്ചൽ ഡി മരിയ ത്രയമാണ് കരുത്ത്.
പിഎസ്‌ജി
10 കളി, എട്ട് ജയം, ഒരു സമനില, ഒരു തോൽവി.
ഗോളുകൾ: 25
കഴിഞ്ഞ സീസണിൽ: പ്രീ ക്വാർട്ടർ

ബയേൺ
10 കളി, 10 ജയം
ഗോളുകൾ: 42
കഴിഞ്ഞ സീസണിൽ: ക്വാർട്ടർ ഫൈനൽ

Share this news

Leave a Reply

%d bloggers like this: